---
title: "എരമല്ലൂരിനടുത്ത് കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി അപകടം; 40 ഓളം പേർക്ക് പരിക്ക്"
english_title: "Major accident near Eramallur; KSRTC bus hits lorry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346192/major-accident-near-eramallur-ksrtc-bus-hits-lorry-new-"
published_at: "2026-03-07T12:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abc95a74b01_accidfent.jpg"
keywords: []
---

# എരമല്ലൂരിനടുത്ത് കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി അപകടം; 40 ഓളം പേർക്ക് പരിക്ക്

> **Lead Summary:** **കൊച്ചി: **കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി അപകടം.40 ഓളം പേർക്ക് പരിക്ക് . എരമല്ലൂരിനും ചന്ദിരൂരിനും ഇടയിൽ ഇന്ന് പകൽ 11 മണിക്ക് ശേഷമാണ് അപകടം നടന്നത്. പരിക്കേറ്റവരെല്ലാം ബസ് യാത്രികരെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**കൊച്ചി: **കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി അപകടം.40 ഓളം പേർക്ക് പരിക്ക് . എരമല്ലൂരിനും ചന്ദിരൂരിനും ഇടയിൽ ഇന്ന് പകൽ 11 മണിക്ക് ശേഷമാണ് അപകടം നടന്നത്. പരിക്കേറ്റവരെല്ലാം ബസ് യാത്രികരെന്നാണ് പ്രാഥമിക നിഗമനം.

 അപകടത്തിൻ്റെ കാരണം വ്യക്തമല്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ 23 പേരെ എറണാകുളം ലേക്‌ഷോർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പലരുടെയും പരിക്ക് സാരമുള്ളതെന്നാണ് ലേക്‌ഷോർ ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.  അപകടം നേരിൽ കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസടക്കം സ്ഥലത്തെത്തി. വിവിധ ആംബുലൻസുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലുമൊക്കെയായാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുന്നത്.

**
**

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346192/major-accident-near-eramallur-ksrtc-bus-hits-lorry-new-)