---
title: "മദ്യലഹരിയിൽ ക്രൂരത! സ്വന്തം മകനെ കോടാലിക്കൈ കൊണ്ട് തല്ലിച്ചതച്ചു,  പിതാവ് പിടിയിൽ"
english_title: "Father arrested for brutally beating son with axe in Pattazhi, Pathanapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346168/father-arrested-for-brutally-beating-son-with-axe-in-pattazhi-pathanapuram"
published_at: "2026-03-07T11:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abbf6024c93_arrest.jpg"
keywords: []
---

# മദ്യലഹരിയിൽ ക്രൂരത! സ്വന്തം മകനെ കോടാലിക്കൈ കൊണ്ട് തല്ലിച്ചതച്ചു,  പിതാവ് പിടിയിൽ

> **Lead Summary:** **പ​ത്ത​നാ​പു​രം: **പത്തനാപുരം പട്ടാഴിയിൽ മദ്യലഹരിയിൽ മകനെ കോടാലിക്കൈ കൊണ്ട് ക്രൂരമായി മർദ്ദിച്ച പിതാവ് പിടിയിൽ. മീനം ചരുവിളവീട്ടിൽ രാജു വിനെയാണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

## Article Content

**പ​ത്ത​നാ​പു​രം: **പത്തനാപുരം പട്ടാഴിയിൽ മദ്യലഹരിയിൽ മകനെ കോടാലിക്കൈ കൊണ്ട് ക്രൂരമായി മർദ്ദിച്ച പിതാവ് പിടിയിൽ. മീനം ചരുവിളവീട്ടിൽ രാജു വിനെയാണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തു​ന്ന രാ​ജു വീ​ട്ടി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഭാ​ര്യ ലീ​ന വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് രാ​ജു മ​ക​നെ ക്രൂ​ര​മാ​യി ത​ല്ലി​യ​ത്.

ലീ​ന, ത​ന്റെ സ​ഹോ​ദ​ര​ന്റെ ചി​കി​ത്സാ​ർ​ഥം തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു. മ​ർദ്ദന​മേ​റ്റ കു​ട്ടി​യെ കൂ​ടാ​തെ ഇ​ള​യ സ​ഹോ​ദ​ര​ൻ മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​റ​ക് വെ​ട്ടാ​നു​പ​യോ​ഗി​ക്കു​ന്ന കോ​ടാ​ലി​യു​ടെ കൈ ​ഉ​പ​യോ​ഗി​ച്ചാ​ണ് രാ​ജു മ​ക​നെ മ​ർദ്ദി​ച്ച​ത്. അ​ടി​കൊ​ണ്ട് കു​ട്ടി​യു​ടെ നെ​ഞ്ചി​ലും പു​റ​ത്തും കാ​ലി​ലു​മെ​ല്ലാം സാ​ര​മാ​യി പ​രി​ക്കേ​റ്റു.

കു​ട്ടി​യു​ടെ ഉ​ച്ച​ത്തി​ലു​ള്ള നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ അ​യ​ൽ​വാ​സി​ക​ൾ രാ​ജു​വി​നെ ത​ട​ഞ്ഞു​വെ​ച്ച് പൊ​ലീ​സി​ലേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ പി​ന്നീ​ട് നാ​ട്ടു​കാ​ർ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. രാ​ജു​വി​നെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346168/father-arrested-for-brutally-beating-son-with-axe-in-pattazhi-pathanapuram)