---
title: "ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷ്ണം വെച്ച് തുന്നിക്കെട്ടി; കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു"
english_title: "Police have registered a case against Kazhakoottam CSI Mission Hospital."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346135/police-have-registered-a-case-against-kazhakoottam-csi-mission-hospital"
published_at: "2026-03-07T09:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aba8a11b882_Police_have_registered_a_case_against_Kazhakoottam_CSI_Mission_Hospital.jpg"
keywords: []
---

# ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷ്ണം വെച്ച് തുന്നിക്കെട്ടി; കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു

> **Lead Summary:** തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ തുണിക്കഷ്ണം മറന്നുവെച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രിക്കെതിരെയാണ് മേനംകുളം സ്വദേശിനിയായ യുവതി പരാതി നൽകിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം തുണിക്കഷ്ണം വയറ്റിൽ വെച്ച് തന്നെ മുറിവ് തുന്നിക്കെട്ടുകയായിരുന്നു എന്നാണ് പരാതി.

## Article Content

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ തുണിക്കഷ്ണം മറന്നുവെച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രിക്കെതിരെയാണ് മേനംകുളം സ്വദേശിനിയായ യുവതി പരാതി നൽകിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം തുണിക്കഷ്ണം വയറ്റിൽ വെച്ച് തന്നെ മുറിവ് തുന്നിക്കെട്ടുകയായിരുന്നു എന്നാണ് പരാതി.

ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസത്തോളം യുവതി കഠിനമായ വേദന അനുഭവിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറ്റിൽ തുണിക്കഷ്ണം കുടുങ്ങിയ വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.

മേനംകുളം സ്വദേശി ഷീബ പ്രമോദ് വയറു വേദനയ്ക്ക് ചികിത്സ തേടിയത് ഡിസംബർ 3 നാണ്.സ്കാനിങ്ങിൽ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയാതാണെന്നു കണ്ടെത്തി ശസ്ത്രക്രിയയ്ക് നിർദ്ദേശിച്ചു.ഡിസംബർ 12 ന് ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുത്തു.വേദന കൂടിയതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.തുടർന്ന് നടത്തിയ പരിശോധനയിൽ മുറിവിന്റെ ഒരു വശത്തു കൂടി നൂല് പുറത്തേക്ക് വന്നു.ഇതോടെയാണ് വയറിനുള്ളിൽ പഞ്ഞിയും തുണിയും ഉണ്ടെന്നു കുണ്ടെത്തിയത്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346135/police-have-registered-a-case-against-kazhakoottam-csi-mission-hospital)