---
title: "ഒറ്റപ്പാലത്ത് എൻ.ഡി.എ സ്ഥാനാർത്ഥിയായി മേജർ രവി എത്തിയേക്കും; മണ്ഡലത്തിൽ സന്ദർശനം നടത്തി"
english_title: "Major Ravi may contest as NDA candidate in Ottapalam; Visited the constituency"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346133/major-ravi-may-contest-as-nda-candidate-in-ottapalam-visited-the-constituency"
published_at: "2026-03-07T09:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aba700c14db_Major_Ravi_may_contest_as_NDA_candidate_in_Ottapalam.jpg"
keywords: []
---

# ഒറ്റപ്പാലത്ത് എൻ.ഡി.എ സ്ഥാനാർത്ഥിയായി മേജർ രവി എത്തിയേക്കും; മണ്ഡലത്തിൽ സന്ദർശനം നടത്തി

> **Lead Summary:** പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായി സംവിധായകനും നടനുമായ മേജർ രവി മത്സരിക്കാൻ സാധ്യത. ഇതിന്റെ മുന്നോടിയായി അദ്ദേഹം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.

## Article Content

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായി സംവിധായകനും നടനുമായ മേജർ രവി മത്സരിക്കാൻ സാധ്യത. ഇതിന്റെ മുന്നോടിയായി അദ്ദേഹം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.

മേജർ രവിയുടെ സിനിമാരംഗത്തെ താരമൂല്യവും പൊതുസമ്മതിയും മണ്ഡലത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സഹായിക്കുമെന്നാണ് എൻ.ഡി.എ നേതൃത്വത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കാൽ ലക്ഷത്തിലധികം വോട്ടുകൾ നേടാൻ കഴിഞ്ഞത് മണ്ഡലത്തിൽ ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.

വട്ടിയൂർകാവിൽ മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപി സ്ഥാനാ‍ർത്ഥിയാകും. ഇന്ന് രാവിലെ പത്തരക്ക് ശ്രീലേഖ മണ്ഡലത്തിൽ ചുവരെഴുത്ത് തുടങ്ങുമെന്ന് പാർട്ടി അറിയിച്ചു. ശ്രീലേഖയോട് മണ്ഡലത്തിൽ സജീവമാകാൻ ബിജെപി നിർദ്ദേശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് ജയിച്ച ശ്രീലേഖക്ക് മേയറാകാത്തതിൽ പരിഭവമുണ്ട്. സമവായത്തിൻറെ ഭാഗമായി വട്ടിയൂർകാവിൽ സീറ്റ് നൽകാമെന്ന് പാർട്ടി ഉറപ്പ് നൽകിയിരുന്നു. സിറ്റിംഗ് എംഎൽഎ വികെ പ്രശാന്ത് ഇടത് സ്ഥാനാർത്ഥിയാകുമെന്നുറപ്പാണ്. മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് കെ മുരളീധരനെ ഇറക്കുന്നതോടെ വട്ടിയൂർകാവിൽ ശക്തമായ ത്രികോണപ്പോര് ഉറപ്പായി

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346133/major-ravi-may-contest-as-nda-candidate-in-ottapalam-visited-the-constituency)