---
title: "കോഴിക്കോട് പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം; ഒരാൾ കെട്ടിടത്തിന് താഴേക്ക് ചാടുന്നത് ദൃശ്യങ്ങളിൽ"
english_title: "Massive fire breaks out in building near Kozhikode church"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346114/massive-fire-breaks-out-in-building-near-kozhikode-church"
published_at: "2026-03-07T08:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ab91542b7f1_fire.jpg"
keywords: []
---

# കോഴിക്കോട് പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം; ഒരാൾ കെട്ടിടത്തിന് താഴേക്ക് ചാടുന്നത് ദൃശ്യങ്ങളിൽ

> **Lead Summary:** **കോഴിക്കോട്:( **[www.truevisionnews.com]** )**കോഴിക്കോട് സെന്റ് പാട്രിക് പള്ളിക്ക് സമീപം വൻ തീപിടുത്തം. ശനി പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടം പൂർണമായും കത്തിനശിച്ചു, സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് ചാടുന്നത് കണ്ടെന്നാണ് വിവരം.

## Article Content

**കോഴിക്കോട്:( **[www.truevisionnews.com]** )**കോഴിക്കോട് സെന്റ് പാട്രിക് പള്ളിക്ക് സമീപം വൻ തീപിടുത്തം. ശനി പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടം പൂർണമായും കത്തിനശിച്ചു, സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് ചാടുന്നത് കണ്ടെന്നാണ് വിവരം.

സെന്റ് പാട്രിക് പള്ളിക്ക് പുറകിലുള്ള പഴയ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. മതബോധന ക്ലാസുകൾ ഇവിടെയാണ് നടന്നിരുന്നത്. ധാരാളം പുസ്തകങ്ങളും ഉണ്ടായിരുന്നു. കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറും ഭാ​ഗികമായി കത്തിനശിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചു.

കെട്ടിടത്തിൽനിന്ന് പുക ഉയരവെ ഒരാൾ താഴേക്ക് ചാടി രക്ഷപെടുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ കാണാനായത്. ഇതിൽ ദുരൂഹതയുണ്ടെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346114/massive-fire-breaks-out-in-building-near-kozhikode-church)