---
title: "സി.വി. ആനന്ദബോസ് കേരള രാഷ്ട്രീയത്തിലേക്ക് ; ബംഗാൾ ഗവർണർ സ്ഥാനം രാജിവെച്ചു"
english_title: "CV Anandabose enters Kerala politics; resigns as Bengal Governor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346108/cv-anandabose-enters-kerala-politics-resigns-as-bengal-governor"
published_at: "2026-03-07T07:24:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ab85ba77627_5.jpg"
keywords: []
---

# സി.വി. ആനന്ദബോസ് കേരള രാഷ്ട്രീയത്തിലേക്ക് ; ബംഗാൾ ഗവർണർ സ്ഥാനം രാജിവെച്ചു

> **Lead Summary:** **ആ**നന്ദബോസ് സജീവ രാഷ്ട്രീയത്തിലേക്ക്. തന്റെ ജന്മനാടായ കേരളത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന സൂചന നൽകിക്കൊണ്ട് ബംഗാൾ രാജ്ഭവന്റെ ഔദ്യോഗിക 'എക്സ്' അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും ദേശീയ നേതൃത്വത്തിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ചായിരിക്കും ഭാവി നീക്കങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**ആ**നന്ദബോസ് സജീവ രാഷ്ട്രീയത്തിലേക്ക്. തന്റെ ജന്മനാടായ കേരളത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന സൂചന നൽകിക്കൊണ്ട് ബംഗാൾ രാജ്ഭവന്റെ ഔദ്യോഗിക 'എക്സ്' അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും ദേശീയ നേതൃത്വത്തിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ചായിരിക്കും ഭാവി നീക്കങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ച കേരളത്തിലെ ജനങ്ങളോടുള്ള നന്ദിസൂചകമായാണ് പുതിയ ദൗത്യത്തെ കാണുന്നതെന്ന് അദ്ദേഹം കുറിച്ചു. ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്നും രാജിക്കത്ത് പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിൽ അദ്ദേഹം സൂചിപ്പിച്ചു. പശ്ചിമ ബംഗാൾ സർക്കാരുമായി വിവിധ വിഷയങ്ങളിൽ നിരന്തരം വിയോജിപ്പുകൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി. തനിക്ക് പിന്നാലെ ഗവർണറായി ചുമതലയേൽക്കുന്ന ആർ.എൻ. രവിക്ക് അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു.

റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥനും പ്രശസ്ത എഴുത്തുകാരനുമായ സി.വി. ആനന്ദബോസ് 2022 നവംബറിലാണ് ബംഗാൾ ഗവർണറായി നിയമിതനായത്. സേവനകാലം പൂർത്തിയാക്കുന്നതിന് മുൻപേയുള്ള ഈ പിൻവാങ്ങൽ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346108/cv-anandabose-enters-kerala-politics-resigns-as-bengal-governor)