---
title: "വിമാനത്താവളത്തിൽ ഇനി ബാഗ് നഷ്ടമാകില്ല; ഗൂഗിളിന്റെ പുതിയ ലഗേജ് ട്രാക്കിംഗ് സംവിധാനം വരുന്നു"
english_title: "No more lost bags at the airport; Google's new luggage tracking system is coming"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346095/no-more-lost-bags-at-the-airport-googles-new-luggage-tracking-system-is-coming"
published_at: "2026-03-06T22:35:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ab09a0089ee_22.jpg"
keywords: []
---

# വിമാനത്താവളത്തിൽ ഇനി ബാഗ് നഷ്ടമാകില്ല; ഗൂഗിളിന്റെ പുതിയ ലഗേജ് ട്രാക്കിംഗ് സംവിധാനം വരുന്നു

> **Lead Summary:** **വി**മാനയാത്രയ്ക്കിടെ ബാഗേജ് നഷ്ടപ്പെടുമെന്ന ആശങ്കയ്ക്ക് പരിഹാരവുമായി ഗൂഗിൾ. തങ്ങളുടെ 'ഫൈൻഡ് മൈ ഡിവൈസ്' നെറ്റ്‌വർക്ക് വിപുലീകരിച്ചുകൊണ്ട് വിമാനത്താവളങ്ങളിൽ ബാഗുകൾ ട്രാക്ക് ചെയ്യാനുള്ള പുതിയ ഫീച്ചറാണ് ഗൂഗിൾ അവതരിപ്പിച്ചത്.

## Article Content

**വി**മാനയാത്രയ്ക്കിടെ ബാഗേജ് നഷ്ടപ്പെടുമെന്ന ആശങ്കയ്ക്ക് പരിഹാരവുമായി ഗൂഗിൾ. തങ്ങളുടെ 'ഫൈൻഡ് മൈ ഡിവൈസ്' നെറ്റ്‌വർക്ക് വിപുലീകരിച്ചുകൊണ്ട് വിമാനത്താവളങ്ങളിൽ ബാഗുകൾ ട്രാക്ക് ചെയ്യാനുള്ള പുതിയ ഫീച്ചറാണ് ഗൂഗിൾ അവതരിപ്പിച്ചത്.

ഇതിലൂടെ യാത്രക്കാർക്ക് തങ്ങളുടെ ലഗേജിന്റെ തത്സമയ ലൊക്കേഷൻ എയർലൈൻ അധികൃതരുമായി പങ്കിടാൻ സാധിക്കും. പ്രമുഖ വിമാനക്കമ്പനിയായ ടർക്കിഷ് എയർലൈൻസുമായി സഹകരിച്ച് ഈ സംവിധാനം ഇതിനകം പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.

യാത്രക്കാർക്ക് ഏറെ ലളിതമായ രീതിയിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ലഗേജിൽ ഒരു ചെറിയ ട്രാക്കർ ഘടിപ്പിക്കുകയാണ് ആദ്യം വേണ്ടത്. ബാഗ് നഷ്ടപ്പെട്ടാൽ ആപ്പ് വഴി ലഭിക്കുന്ന ട്രാക്കിംഗ് ലിങ്ക് എയർലൈൻ അധികൃതർക്ക് കൈമാറാം.

വിമാനക്കമ്പനികളുടെ വെബ്സൈറ്റിലോ ആപ്പിലോ ഉള്ള ബാഗേജ് ക്ലെയിം ഫോമിൽ ഈ ലിങ്ക് നൽകുന്നതോടെ ജീവനക്കാർക്ക് ലഗേജ് എളുപ്പത്തിൽ കണ്ടെത്താനാകും. സുരക്ഷ മുൻനിർത്തി ഈ ലിങ്ക് ഏഴ് ദിവസത്തിന് ശേഷം സ്വയം പ്രവർത്തനരഹിതമാകും. കൂടാതെ, കൈമാറുന്ന വിവരങ്ങളെല്ലാം എൻക്രിപ്റ്റ് ചെയ്തിട്ടുള്ളതിനാൽ ഡാറ്റ സുരക്ഷിതമായിരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346095/no-more-lost-bags-at-the-airport-googles-new-luggage-tracking-system-is-coming)