---
title: "അമേരിക്കയുടെ'ലോക പോലീസ്' ചമയൽ സമാധാനത്തിന് ഭീഷണി - മുഖ്യമന്ത്രി"
english_title: "America's 'world police' creation threatens peace - Chief Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346089/americas-world-police-creation-threatens-peace-chief-minister"
published_at: "2026-03-06T21:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aafb829b44e_16.jpg"
keywords: []
---

# അമേരിക്കയുടെ'ലോക പോലീസ്' ചമയൽ സമാധാനത്തിന് ഭീഷണി - മുഖ്യമന്ത്രി

> **Lead Summary:** ആഗോളതലത്തിൽ സമാധാനം തകർക്കുന്ന രീതിയിലാണ് അമേരിക്കയുടെ ഇടപെടലുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക പോലീസ് ചമഞ്ഞുകൊണ്ട് ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട്ട് നടന്ന എൽ.ഡി.എഫ് യുദ്ധവിരുദ്ധ സമാധാന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

ആഗോളതലത്തിൽ സമാധാനം തകർക്കുന്ന രീതിയിലാണ് അമേരിക്കയുടെ ഇടപെടലുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക പോലീസ് ചമഞ്ഞുകൊണ്ട് ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട്ട് നടന്ന എൽ.ഡി.എഫ് യുദ്ധവിരുദ്ധ സമാധാന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങൾക്കും യുദ്ധക്കൊതിക്കും വർഷങ്ങളുടെ പഴക്കമുണ്ടെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ കീഴടങ്ങാൻ ഒരുങ്ങിനിൽക്കെ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് പ്രയോഗിച്ച അമേരിക്കൻ നടപടി അങ്ങേയറ്റം ക്രൂരമായിരുന്നു.

ലക്ഷക്കണക്കിന് മനുഷ്യർ ഈ ആക്രമണത്തിൽ ഇല്ലാതായിട്ടും ആ അതിക്രമത്തിന് ഇന്നും കൃത്യമായ മറുപടി നൽകാൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. മുൻപ് സോവിയറ്റ് യൂണിയന്റെ സാന്നിധ്യം അമേരിക്കയുടെ ഇത്തരം കടന്നുകയറ്റങ്ങളെ ഒരു പരിധിവരെ നിയന്ത്രിച്ചിരുന്നു. എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346089/americas-world-police-creation-threatens-peace-chief-minister)