---
title: "വാട്ടർ ബലൂൺ തെറിച്ചതിനെ ചൊല്ലി തർക്കം; ഡൽഹിയിൽ ഹോളി ആഘോഷത്തിനിടെ യുവാവിനെ അടിച്ചു കൊന്നു"
english_title: "Youth beaten to death during Holi celebrations in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346088/youth-beaten-to-death-during-holi-celebrations-in-delhi"
published_at: "2026-03-06T21:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aaf6d1ebe2d_15.jpg"
keywords: []
---

# വാട്ടർ ബലൂൺ തെറിച്ചതിനെ ചൊല്ലി തർക്കം; ഡൽഹിയിൽ ഹോളി ആഘോഷത്തിനിടെ യുവാവിനെ അടിച്ചു കൊന്നു

> **Lead Summary:** ഹോളി ആഘോഷത്തിനിടെയുണ്ടായ നിസ്സാര തർക്കം ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. ഡൽഹിയിലെ ഉത്തം നഗറിൽ വാട്ടർ ബലൂൺ പൊട്ടി ദേഹത്ത് വെള്ളം തെറിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 26 കാരനായ തരുൺ കുമാറാണ് കൊല്ലപ്പെട്ടത്. ഇരുമ്പ് വടികളും ഇഷ്ടികകളും ഉപയോഗിച്ചുള്ള ക്രൂരമായ മർദ്ദനത്തെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

ഹോളി ആഘോഷത്തിനിടെയുണ്ടായ നിസ്സാര തർക്കം ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. ഡൽഹിയിലെ ഉത്തം നഗറിൽ വാട്ടർ ബലൂൺ പൊട്ടി ദേഹത്ത് വെള്ളം തെറിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 26 കാരനായ തരുൺ കുമാറാണ് കൊല്ലപ്പെട്ടത്. ഇരുമ്പ് വടികളും ഇഷ്ടികകളും ഉപയോഗിച്ചുള്ള ക്രൂരമായ മർദ്ദനത്തെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തരുണിന്റെ ബന്ധുവായ 11 വയസ്സുകാരി ടെറസിൽ നിന്ന് എറിഞ്ഞ വാട്ടർ ബലൂൺ അയൽവാസിയായ സ്ത്രീയുടെ ദേഹത്ത് പതിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഉടൻ തന്നെ തരുണിന്റെ കുടുംബം ക്ഷമാപണം നടത്തിയെങ്കിലും അയൽവാസികൾ ഇത് സ്വീകരിക്കാൻ തയ്യാറായില്ല.

പിന്നീട് സുഹൃത്തിനൊപ്പം ബൈക്കിൽ വരികയായിരുന്ന തരുണിനെ ഇരുപതോളം പേരടങ്ങുന്ന സംഘം തടഞ്ഞുനിർത്തി കല്ലും വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്നും പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി അന്വേഷണം ഊർജിതമാക്കിയെന്നും ദ്വാരക ഡി.സി.പി കുശാൽ പാൽ സിങ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346088/youth-beaten-to-death-during-holi-celebrations-in-delhi)