---
title: "ഇസ്രയേൽ വ്യോമാതിർത്തി തുറക്കുന്നു; കടുത്ത നിയന്ത്രണങ്ങളോടെ വിമാന സർവീസുകൾ പുനരാരംഭിക്കും"
english_title: "Israel opens airspace; flights to resume with strict restrictions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346080/israel-opens-airspace-flights-to-resume-with-strict-restrictions"
published_at: "2026-03-06T19:51:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aae3728acb6_10.jpg"
keywords: []
---

# ഇസ്രയേൽ വ്യോമാതിർത്തി തുറക്കുന്നു; കടുത്ത നിയന്ത്രണങ്ങളോടെ വിമാന സർവീസുകൾ പുനരാരംഭിക്കും

> **Lead Summary:** പശ്ചിമേഷ്യൻ യുദ്ധം ആളിപ്പടരുന്നതിനിടെ ഇറാന്റെ സുരക്ഷാ കേന്ദ്രങ്ങൾക്ക് നേരെ കനത്ത പ്രഹരമേൽപ്പിച്ച് ഇസ്രയേൽ. ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ അത്യാധുനികമായ ഭൂഗർഭ ബങ്കർ ഇസ്രയേൽ തകർത്തു.

## Article Content

പശ്ചിമേഷ്യൻ യുദ്ധം ആളിപ്പടരുന്നതിനിടെ ഇറാന്റെ സുരക്ഷാ കേന്ദ്രങ്ങൾക്ക് നേരെ കനത്ത പ്രഹരമേൽപ്പിച്ച് ഇസ്രയേൽ. ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ അത്യാധുനികമായ ഭൂഗർഭ ബങ്കർ ഇസ്രയേൽ തകർത്തു.

ഇന്ന് രാവിലെ 50 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ മിന്നലാക്രമണത്തിൽ നൂറോളം ബോംബുകളാണ് ബങ്കറിന് മുകളിൽ വർഷിച്ചത്. ടെഹ്‌റാനിലെ ഈ താവളം പൂർണ്ണമായും തകർത്തതായും ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർ ഇത് ഉപയോഗിച്ചിരുന്നതായും ഇസ്രയേൽ പ്രതിരോധ സേന  സ്ഥിരീകരിച്ചു. ഇറാന്റെ പ്രത്യാക്രമണ ശേഷി 90 ശതമാനത്തോളം കുറഞ്ഞതായി പെന്റഗണും വിലയിരുത്തുന്നു.

അതേസമയം, സംഘർഷം ഒരാഴ്ച പിന്നിടുമ്പോൾ ഇസ്രയേൽ തങ്ങളുടെ വ്യോമാതിർത്തി ഭാഗികമായി തുറക്കാൻ തീരുമാനിച്ചു. ഞായറാഴ്ച രാവിലെ 8 മണി മുതൽ നിയന്ത്രണങ്ങളോടെ വിമാന സർവീസുകൾ ആരംഭിക്കും. മണിക്കൂറിൽ രണ്ട് വിമാനങ്ങൾ മാത്രമാണ് പറക്കുക. ഓരോ വിമാനത്തിലും പരമാവധി 50 യാത്രക്കാരെ മാത്രമേ അനുവദിക്കൂ. എൽ അൽ, ഇസ്രൈർ തുടങ്ങിയ ഇസ്രയേലി എയർലൈനുകൾക്ക് മാത്രമാണ് നിലവിൽ അനുമതിയുള്ളത്.

മിനാബിൽ 165 കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ സ്കൂൾ ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഐആർജിസി നാവിക കേന്ദ്രത്തെ ലക്ഷ്യം വെച്ചുള്ള നീക്കം പാളിയതാണ് സ്കൂൾ തകരാൻ കാരണമെന്നാണ് യുഎസ് സേനയുടെ തന്നെ പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346080/israel-opens-airspace-flights-to-resume-with-strict-restrictions)