---
title: "അരീക്കോട് മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം"
english_title: "Three year old dies after being run over by vehicle driven by grandfather in Areekode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346063/three-year-old-dies-after-being-run-over-by-vehicle-driven-by-grandfather-in-areekode"
published_at: "2026-03-06T17:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aabeb28f9fe_accident.jpg"
keywords: []
---

# അരീക്കോട് മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** **അരീക്കോട്: **മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം അരീക്കോട് വെള്ളേരിയിലാണ് സംഭവം. ചേലക്കോട് സ്വദേശി അഫീഫ് -ലബീബ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്.

## Article Content

**അരീക്കോട്: **മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം അരീക്കോട് വെള്ളേരിയിലാണ് സംഭവം. ചേലക്കോട് സ്വദേശി അഫീഫ് -ലബീബ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്.

പിക്കപ്പ് വാൻ പിറകോട്ട് എടുക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ് വാഹനത്തിനടിയിൽ പെടുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346063/three-year-old-dies-after-being-run-over-by-vehicle-driven-by-grandfather-in-areekode)