---
title: "എണ്ണ കുടിക്കില്ല, മൊരിഞ്ഞുമിരിക്കും....! കറുമുറെ കഴിക്കാൻ ക്രിസ്പി ചിപ്‌സ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ..."
english_title: "  chips racipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346042/chips-racipe"
published_at: "2026-03-06T15:39:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aaa82643dad_chips.jpg"
keywords: []
---

# എണ്ണ കുടിക്കില്ല, മൊരിഞ്ഞുമിരിക്കും....! കറുമുറെ കഴിക്കാൻ ക്രിസ്പി ചിപ്‌സ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ...

> **Lead Summary:** ** **പുറത്തുനിന്ന് വാങ്ങുന്ന ചിപ്‌സുകളിൽ ഉപയോഗിക്കുന്ന എണ്ണയെക്കുറിച്ചും മഞ്ഞൾപ്പൊടിയെക്കുറിച്ചും നമുക്ക് എപ്പോഴും ആശങ്കയുണ്ടാകാറുണ്ട്. എന്നാൽ പ്രിയപ്പെട്ടവർക്കായി തികച്ചും ആരോഗ്യകരമായ രീതിയിൽ, ഗുണനിലവാരമുള്ള എണ്ണയിൽ വീട്ടിൽ തന്നെ ചിപ്‌സ് തയ്യാറാക്കുന്നത് വളരെ എളുപ്പമാണ്. കുറഞ്ഞ ചേരുവകൾ കൊണ്ട് കൂടുതൽ രുചിയോടെ ചിപ്‌സ് ഉണ്ടാക്കുന്ന രഹസ്യം ഇതാ...

## Article Content

** **പുറത്തുനിന്ന് വാങ്ങുന്ന ചിപ്‌സുകളിൽ ഉപയോഗിക്കുന്ന എണ്ണയെക്കുറിച്ചും മഞ്ഞൾപ്പൊടിയെക്കുറിച്ചും നമുക്ക് എപ്പോഴും ആശങ്കയുണ്ടാകാറുണ്ട്. എന്നാൽ പ്രിയപ്പെട്ടവർക്കായി തികച്ചും ആരോഗ്യകരമായ രീതിയിൽ, ഗുണനിലവാരമുള്ള എണ്ണയിൽ വീട്ടിൽ തന്നെ ചിപ്‌സ് തയ്യാറാക്കുന്നത് വളരെ എളുപ്പമാണ്. കുറഞ്ഞ ചേരുവകൾ കൊണ്ട് കൂടുതൽ രുചിയോടെ ചിപ്‌സ് ഉണ്ടാക്കുന്ന രഹസ്യം ഇതാ...

**ആവശ്യമായ ചേരുവകൾ:**

*നേന്ത്രക്കായ (പച്ച): 4-5 എണ്ണം (നല്ല മൂത്തത്)*

*വെളിച്ചെണ്ണ: വറുക്കാൻ ആവശ്യത്തിന് (നല്ല നാടൻ വെളിച്ചെണ്ണയാണെങ്കിൽ രുചി കൂടും)*

*മഞ്ഞൾപ്പൊടി: 1 ടീസ്പൂൺ*

*ഉപ്പ്: ആവശ്യത്തിന്*

*വെള്ളം: അര കപ്പ്***

തയ്യാറാക്കുന്ന വിധം **

 *നേന്ത്രക്കായയുടെ തൊലി കളഞ്ഞ് വൃത്തിയാക്കുക. കറ കളയാൻ അല്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത വെള്ളത്തിൽ 10 മിനിറ്റ് ഇട്ടു വെക്കുന്നത് നല്ലതാണ്. ശേഷം വെള്ളം പൂർണ്ണമായും തുടച്ചു മാറ്റുക.*

* അര കപ്പ് വെള്ളത്തിൽ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കി മാറ്റിവെക്കുക (ഇതാണ് ചിപ്‌സിന് നിറവും രുചിയും നൽകുന്നത്).*

*ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. എണ്ണ പുകയുന്ന പാകമാകരുത്, എന്നാൽ നല്ല ചൂടുണ്ടാവണം.*

*ഒരു സ്ലൈസർ ഉപയോഗിച്ച് നേരിട്ട് എണ്ണയിലേക്ക് നേർത്ത കഷണങ്ങളായി അരിയുക. കൈ പൊള്ളാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചട്ടിയിൽ കൊള്ളുന്നത്ര മാത്രം ഇടുക.*

* തീ ഇടത്തരം  ആക്കി വെക്കുക. ചിപ്‌സ് ഒട്ടിപ്പിടിക്കാതെ ഇടയ്ക്കിടെ ഇളക്കി കൊടുക്കണം.*

*ചിപ്‌സ് മുക്കാൽ ഭാഗം വെവാകുമ്പോൾ (ഏകദേശം 5 മിനിറ്റ്), നമ്മൾ നേരത്തെ തയ്യാറാക്കി വെച്ച ഉപ്പ്-മഞ്ഞൾ വെള്ളം ഒരു ടീസ്പൂൺ എണ്ണയിലേക്ക് ഒഴിക്കുക. ഈ സമയത്ത് എണ്ണ പതഞ്ഞു പൊങ്ങുകയും വലിയ ശബ്ദം ഉണ്ടാവുകയും ചെയ്യും.*

*എണ്ണയിലെ പതയും ശബ്ദവും പൂർണ്ണമായും അടങ്ങുമ്പോൾ ചിപ്‌സ് മൊരിഞ്ഞു പാകമായിട്ടുണ്ടാകും. ഒരു അരിപ്പ ഉപയോഗിച്ച് കോരിയെടുക്കുക.*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346042/chips-racipe)