---
title: "മീൻ ഇനി മാർക്കറ്റിൽ മാത്രമല്ല, ഇനി വീട്ടുപടിക്കലും; കാട്ടാക്കടയിലെ വീട്ടമ്മമാർക്ക് സർപ്രൈസുമായി എംഎൽഎ"
english_title: "Mobile fish marketing center set up at a cost of Rs. 18 lakhs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346028/mobile-fish-marketing-center-set-up-at-a-cost-of-rs-18-lakhs"
published_at: "2026-03-06T15:00:00+05:30"
category: "Thiruvananthapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa9f50724bb_17.jpg"
keywords: []
---

# മീൻ ഇനി മാർക്കറ്റിൽ മാത്രമല്ല, ഇനി വീട്ടുപടിക്കലും; കാട്ടാക്കടയിലെ വീട്ടമ്മമാർക്ക് സർപ്രൈസുമായി എംഎൽഎ

> **Lead Summary:** **തിരുവനന്തപുരം: [** കാട്ടാക്കട മണ്ഡലത്തിലെ ജനങ്ങൾക്ക് ശുദ്ധവും വിഷരഹിതവുമായ മത്സ്യം നേരിട്ട് വീട്ടുപടിക്കൽ ലഭ്യമാക്കുന്നതിനായി മത്സ്യഫെഡിന്റെ സഞ്ചരിക്കുന്ന വിപണന കേന്ദ്രമായ 'അന്തിപ്പച്ച' പ്രവർത്തനം ആരംഭിച്ചു.

## Article Content

**തിരുവനന്തപുരം: [** കാട്ടാക്കട മണ്ഡലത്തിലെ ജനങ്ങൾക്ക് ശുദ്ധവും വിഷരഹിതവുമായ മത്സ്യം നേരിട്ട് വീട്ടുപടിക്കൽ ലഭ്യമാക്കുന്നതിനായി മത്സ്യഫെഡിന്റെ സഞ്ചരിക്കുന്ന വിപണന കേന്ദ്രമായ 'അന്തിപ്പച്ച' പ്രവർത്തനം ആരംഭിച്ചു.

ഐ.ബി. സതീഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. നേമം ബ്ലോക്ക് പഞ്ചായത്തിനാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല നൽകിയിരിക്കുന്നത്.

വിഴിഞ്ഞം, പൂവാർ, പൂന്തുറ, പെരുമാതുറ, മുതലപൊഴി തുടങ്ങിയ പ്രമുഖ ഫിഷ് ലാൻഡിംഗ് സെന്ററുകളിൽ നിന്നും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ നിന്നും നേരിട്ട് സംഭരിക്കുന്ന ഗുണനിലവാരമുള്ള മത്സ്യമാണ് ഈ മൊബൈൽ യൂണിറ്റ് വഴി വിതരണം ചെയ്യുന്നത്.

മത്സ്യത്തിന് പുറമെ മത്സ്യഫെഡിന്റെ പ്രശസ്തമായ മീൻ അച്ചാറുകൾ, കറിക്കൂട്ടുകൾ എന്നിവയും ഈ വാഹനത്തിൽ ലഭ്യമാകും. മൂന്ന് ജീവനക്കാരുടെ സേവനത്തോടെ മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും അന്തിപ്പച്ചയുടെ സേവനം ലഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

സാധാരണക്കാർക്ക് ന്യായമായ വിലയിൽ മായം കലരാത്ത മത്സ്യം ഉറപ്പാക്കുക എന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം മുൻനിർത്തിയാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346028/mobile-fish-marketing-center-set-up-at-a-cost-of-rs-18-lakhs)