---
title: " ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമണം;  കൊല്ലത്ത് നാല്പത്തിരണ്ടുകാരന്  ഗുരുതര പരിക്ക് "
english_title: "Wildelephant attack while returning home from work in Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346027/wildelephant-attack-while-returning-home-from-work-in-kollam"
published_at: "2026-03-06T14:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa9dd3a4d26_elephant.jpg"
keywords: []
---

#  ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമണം;  കൊല്ലത്ത് നാല്പത്തിരണ്ടുകാരന്  ഗുരുതര പരിക്ക് 

> **Lead Summary:** **കൊല്ലം: **ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കൊല്ലം ഡാലിക്കരിക്കം സ്വദേശിയായ പ്രകാശിനാണ് ഗുരുതരമായി പരിക്കേറ്റത്. വാരിയെല്ലിനും കൈകാലുകൾക്കും ഒടിവു സംഭവിച്ച ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കൊല്ലം: **ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കൊല്ലം ഡാലിക്കരിക്കം സ്വദേശിയായ പ്രകാശിനാണ് ഗുരുതരമായി പരിക്കേറ്റത്. വാരിയെല്ലിനും കൈകാലുകൾക്കും ഒടിവു സംഭവിച്ച ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയിലാണ് പ്രകാശിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ജോലി കഴിഞ്ഞു കാട്ടിനുള്ളിലെ റോഡിലൂടെ വീട്ടിലേക്ക് പോകും വഴി ഡാലിക്കരിക്കം ഭാഗത്ത്‌ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. ആൾതാമസമില്ലാത്ത ഒറ്റപ്പെട്ട പ്രദേശമാണിത്.

സഹായത്തിന് ആരെയും കാണാതെ മണിക്കൂറുകളോളം പ്രകാശ് വേദനയാൽ നിലവിളിച്ച് കാട്ടിൽ കിടന്നു. ഇത് വഴി എത്തിയ വാഹനയാത്രക്കാരാണ് പ്രകാശിനെ ആശുപത്രിയിൽ എത്തിച്ചത്. പ്രദേശത്ത് രൂക്ഷമായ കാട്ടാന ശല്യത്തിൽ വലയുകയാണ് പ്രദേശവാസികൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346027/wildelephant-attack-while-returning-home-from-work-in-kollam)