---
title: "നാവിൽ കപ്പലോടിക്കും കോളിഫ്ലവർ ഫ്രൈ; മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ വിഭവം"
english_title: "How to prepare cauliflower fries"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346026/how-to-prepare-cauliflower-fries"
published_at: "2026-03-06T14:54:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa9dd44fe2f_16.jpg"
keywords: []
---

# നാവിൽ കപ്പലോടിക്കും കോളിഫ്ലവർ ഫ്രൈ; മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ വിഭവം

> **Lead Summary:** കോളിഫ്ലവർ ഉപയോഗിച്ച് ചോറിനോടും ചപ്പാത്തിയോടും ഒപ്പം കഴിക്കാൻ പറ്റിയ രുചികരമായ ഒരു കോളിഫ്ലവർ ഫ്രൈ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

## Article Content

കോളിഫ്ലവർ ഉപയോഗിച്ച് ചോറിനോടും ചപ്പാത്തിയോടും ഒപ്പം കഴിക്കാൻ പറ്റിയ രുചികരമായ ഒരു കോളിഫ്ലവർ ഫ്രൈ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ**

*കോളിഫ്ലവർ: 1 (ചെറിയ കഷ്ണങ്ങളാക്കിയത്)*

*സവാള: 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)*

*ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടീസ്പൂൺ*

*പച്ചമുളക്: 2-3 എണ്ണം (അരിഞ്ഞത്)*

*കറിവേപ്പില: 2 തണ്ട്*

*മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ*

*മുളകുപൊടി: 1 ടീസ്പൂൺ (എരിവിനനുസരിച്ച്)*

*മല്ലിപ്പൊടി: 1/2 ടീസ്പൂൺ*

*ഗരം മസാല: 1/2 ടീസ്പൂൺ*

*കുരുമുളക് പൊടി: 1/4 ടീസ്പൂൺ*

*ഉപ്പ്: ആവശ്യത്തിന്*

*വെളിച്ചെണ്ണ: ആവശ്യത്തിന്**
*തയ്യാറാക്കുന്ന വിധം***
*

ആദ്യം കോളിഫ്ലവർ മുറിച്ചെടുക്കുക. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിൽ അല്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കുക. ഇതിലേക്ക് കോളിഫ്ലവർ കഷ്ണങ്ങൾ ഇട്ട് 5 മിനിറ്റ് വെക്കുക. ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് കഴുകി വൃത്തിയാക്കുക.

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ച സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. സവാള വഴന്നു വരുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക.

 തീ കുറച്ചു വെച്ച ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. ഇതിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന കോളിഫ്ലവർ കഷ്ണങ്ങളും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. പാത്രം അടച്ചു വെച്ച് കുറഞ്ഞ തീയിൽ 10-15 മിനിറ്റ് വേവിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കണം. കോളിഫ്ലവർ വെന്തു കഴിഞ്ഞാൽ പാത്രം തുറന്നു വെച്ച് അല്പം വെളിച്ചെണ്ണ കൂടി മുകളിൽ ഒഴിച്ച് ഹൈ ഫ്ലേമിൽ 2 മിനിറ്റ് നന്നായി വഴറ്റുക.

കോളിഫ്ലവർ അല്പം മൊരിഞ്ഞു വരുമ്പോൾ തീ അണയ്ക്കാം.രുചികരമായ കോളിഫ്ലവർ ഫ്രൈ തയ്യാർ!

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346026/how-to-prepare-cauliflower-fries)