---
title: "റഹീം ഇനി ജില്ലാ നാഥൻ; സിപിഐഎം തിരുവന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല എ.എ.റഹീമിന്; ജില്ലാ കമ്മിറ്റിയിലും അംഗീകാരം"
english_title: "AARahim takes charge of CPM Thiruvananthapuram District Secretary"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346005/aarahim-takes-charge-of-cpm-thiruvananthapuram-district-secretary-new"
published_at: "2026-03-06T14:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa927cc4f5d_rahim.jpg"
keywords: []
---

# റഹീം ഇനി ജില്ലാ നാഥൻ; സിപിഐഎം തിരുവന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല എ.എ.റഹീമിന്; ജില്ലാ കമ്മിറ്റിയിലും അംഗീകാരം

> **Lead Summary:** ** **സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല എ.എ. റഹീം എംപിക്ക് നൽകാൻ തീരുമാനമായി. നിലവിലെ സെക്രട്ടറി വി. ജോയി വർക്കല നിയമസഭാ മണ്ഡലത്തിൽ വീണ്ടും മത്സരിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. സംസ്ഥാന സെക്രട്ടേറിയറ്റ് മുന്നോട്ടുവെച്ച നിർദ്ദേശം ജില്ലാ കമ്മിറ്റി ഐക്യകണ്ഠേന അംഗീകരിച്ചു.

## Article Content

** **സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല എ.എ. റഹീം എംപിക്ക് നൽകാൻ തീരുമാനമായി. നിലവിലെ സെക്രട്ടറി വി. ജോയി വർക്കല നിയമസഭാ മണ്ഡലത്തിൽ വീണ്ടും മത്സരിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. സംസ്ഥാന സെക്രട്ടേറിയറ്റ് മുന്നോട്ടുവെച്ച നിർദ്ദേശം ജില്ലാ കമ്മിറ്റി ഐക്യകണ്ഠേന അംഗീകരിച്ചു.

നേരത്തെ, വി ജോയിയുടെ വര്‍ക്കലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ജില്ലാ സെക്രട്ടറിയായതിനാല്‍ ജോയി മത്സരിക്കേണ്ട എന്നായിരുന്നു തുടക്കത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം. എന്നാല്‍ ജോയി മത്സരിച്ചില്ലെങ്കില്‍ വര്‍ക്കല സീറ്റ് നിലനിര്‍ത്താന്‍ ആകില്ലെന്ന് ജില്ലാ നേതൃത്വം നിലപാട് എടുക്കുകയായിരുന്നു.

അതേസമയം കൊടുവള്ളിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി വേണമെന്ന് പിടിഎ റഹീം എംഎൽഎ. എല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർത്ഥിയാവണമെന്നും പിടിഎ റഹീം പറഞ്ഞു. ആര് മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് സിപിഐഎമ്മാണെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡലത്തിൽ ഇത്തവണ എൽഡിഎഫിന് അനുകൂല സാഹചര്യമാണ്. കഴിഞ്ഞ തവണ എം കെ മുനീർ ജയിച്ചത് നേരിയ വ്യത്യാസത്തിലാണ്. കാരാട്ട് റസാഖിന്റെ കാലത്ത് നടത്തിയ വികസന പ്രവർത്തനം എൽഡിഎഫിന് ഗുണമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുന്നമംഗലത്ത് സിപിഐഎം പറഞ്ഞാൽ മത്സരിക്കുമെന്നും പിടിഎ റഹീം അറിയിച്ചു. പാർട്ടിയുടെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പിടിഎ റഹീമിലൂടെ കഴിഞ്ഞ മൂന്ന് തവണയായി ഇടതുപക്ഷം വിജയിക്കുന്ന മണ്ഡലമാണ് കുന്ദമംഗലം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346005/aarahim-takes-charge-of-cpm-thiruvananthapuram-district-secretary-new)