---
title: "ആദ്യം കരുതിയത് ആനക്കൊമ്പെന്ന്; പുറക്കാട് കടൽത്തീരത്ത് അടിഞ്ഞത് രണ്ടര മീറ്റർ നീളമുള്ള തിമിംഗല അസ്ഥി"
english_title: "A huge whale bone washed up on the shores of Puntala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345973/a-huge-whale-bone-washed-up-on-the-shores-of-puntala-new"
published_at: "2026-03-06T12:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa7a76a0227_A_huge_whale_bone_washed_up_on_the_shores_of_Puntala.jpg"
keywords: []
---

# ആദ്യം കരുതിയത് ആനക്കൊമ്പെന്ന്; പുറക്കാട് കടൽത്തീരത്ത് അടിഞ്ഞത് രണ്ടര മീറ്റർ നീളമുള്ള തിമിംഗല അസ്ഥി

> **Lead Summary:** ആലപ്പുഴ: പുറക്കാട് പുന്തല കടൽത്തീരത്ത് തിമിംഗലത്തിന്റെ വാരിയെല്ല് അടിഞ്ഞു. പുന്തല ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്തെ കടൽഭിത്തികൾക്കിടയിലാണ് ഏകദേശം രണ്ടര മീറ്റർ നീളമുള്ള വാരിയെല്ല് കണ്ടെത്തിയത്. അൽപ്പം ദ്രവിച്ച നിലയിലാണ് ഇത് കാണപ്പെട്ടത്.

## Article Content

ആലപ്പുഴ: പുറക്കാട് പുന്തല കടൽത്തീരത്ത് തിമിംഗലത്തിന്റെ വാരിയെല്ല് അടിഞ്ഞു. പുന്തല ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്തെ കടൽഭിത്തികൾക്കിടയിലാണ് ഏകദേശം രണ്ടര മീറ്റർ നീളമുള്ള വാരിയെല്ല് കണ്ടെത്തിയത്. അൽപ്പം ദ്രവിച്ച നിലയിലാണ് ഇത് കാണപ്പെട്ടത്.

സമീപവാസിയായ പുത്തൻപറമ്പ് ഗോപാലകൃഷ്ണനാണ് വാരിയെല്ല് ആദ്യം കണ്ടത്. തുടക്കത്തിൽ ആനക്കൊമ്പാണെന്ന സംശയമുണ്ടായെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലാണ് തിമിംഗലത്തിന്റെ വാരിയെല്ലാണെന്ന് സ്ഥിരീകരിച്ചത്. ഗോപാലകൃഷ്ണനും മറ്റ് നാട്ടുകാരും ചേർന്ന് ഇത് തീരത്തുനിന്ന് സുരക്ഷിതമായി കരയിലെത്തിച്ചു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇത് തിമിംഗലത്തിന്‍റെ വാരിയെല്ലാണെന്ന് തിരിച്ചറിഞ്ഞത്. ഏതാനും മാസം മുൻപുണ്ടായ കപ്പൽ അപകടത്തെ തുടർന്ന് ചത്ത തിമിംഗലത്തിന്‍റെ വാരിയെല്ലാകാമിതെന്നാണ് നിഗമനം. ഇത് പിന്നീട് വനംവകുപ്പിന്റെ റേഞ്ച് ഓഫീസിലേക്ക് മാറ്റുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345973/a-huge-whale-bone-washed-up-on-the-shores-of-puntala-new)