---
title: "'മക്കളെ നിയന്ത്രിക്കുക, ഇല്ലെങ്കിൽ വെടിവച്ചു കൊല്ലും!'; സ്വന്തം ജനതയ്ക്ക് നേരെ കൊലവിളിയുമായി ഐ ആർ ജി സി കമാൻഡർ"
english_title: "IRGC commander calls for killing his own people"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345969/irgc-commander-calls-for-killing-his-own-people"
published_at: "2026-03-06T12:15:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa7868e2348_IRGC_commander_calls_for_killing_his_own_people.jpg"
keywords: []
---

# 'മക്കളെ നിയന്ത്രിക്കുക, ഇല്ലെങ്കിൽ വെടിവച്ചു കൊല്ലും!'; സ്വന്തം ജനതയ്ക്ക് നേരെ കൊലവിളിയുമായി ഐ ആർ ജി സി കമാൻഡർ

> **Lead Summary:** ടെഹ്റാൻ: പശ്ചിമേഷ്യയിൽ ഇറാൻ-യുഎസ്-ഇസ്രയേൽ സംഘർഷം പാരമ്യത്തിലെത്തിനിൽക്കെ, ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ സലാർ അബ്നൂഷിന്റെ പ്രസ്താവന വിവാദമാകുന്നു. പുറത്തുനിന്നുള്ള ഭീഷണികൾ നേരിടുന്നതിനൊപ്പം തന്നെ, ആഭ്യന്തരമായി പ്രതിഷേധിക്കുന്ന സ്വന്തം ജനതയ്ക്കെതിരെ അദ്ദേഹം ഉയർത്തിയ ഭീഷണിയാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നത്.

## Article Content

ടെഹ്റാൻ: പശ്ചിമേഷ്യയിൽ ഇറാൻ-യുഎസ്-ഇസ്രയേൽ സംഘർഷം പാരമ്യത്തിലെത്തിനിൽക്കെ, ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ സലാർ അബ്നൂഷിന്റെ പ്രസ്താവന വിവാദമാകുന്നു. പുറത്തുനിന്നുള്ള ഭീഷണികൾ നേരിടുന്നതിനൊപ്പം തന്നെ, ആഭ്യന്തരമായി പ്രതിഷേധിക്കുന്ന സ്വന്തം ജനതയ്ക്കെതിരെ അദ്ദേഹം ഉയർത്തിയ ഭീഷണിയാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നത്.

ഇറാനിലെ ഭരണകൂടത്തെ എതിർക്കുന്നവർക്കെതിരെയും ശത്രുരാജ്യങ്ങളെ പിന്തുണയ്ക്കുന്നവർക്കെതിരെയും അതിശക്തമായ നടപടി ഉണ്ടാകുമെന്നാണ് ഐ ആർ ജി സി കമാൻഡറും എംപിയുമായ സലാർ അബ്നൂഷ് പറഞ്ഞത്. ഇറാൻ ദേശീയ ടെലിവിഷനിലൂടെയായിരുന്നു വിവാദ പരാമർശം.

> ശത്രുക്കൾ പറയുന്നത് ആവർത്തിക്കുന്നവർ ഇസ്രയേലിന്‍റെ പക്ഷത്താണെന്നും അവരുടെ തല നെതന്യാഹുവിന്‍റേതിന് തുല്യമാണെന്നും ഐ ആർ ജി സി കമാൻഡർ പറഞ്ഞു. അങ്ങനെയുള്ളവരെ വെടിവച്ച് കൊല്ലാൻ ഉത്തരവ് നൽകിയിട്ടുണ്ടെന്നും ഐ ആർ ജി സി കമാൻഡർ മുന്നറിയിപ്പ് നൽകി. "നിങ്ങളുടെ മക്കളെ നിയന്ത്രിക്കുക! അവർ നിങ്ങൾ പറയുന്നത് കേൾക്കുന്നില്ലെങ്കിൽ പിന്നീട് ഞങ്ങളെ കുറ്റപ്പെടുത്തരുത്" എന്നാണ് ഐ ആർ ജി സി കമാൻഡർ രക്ഷിതാക്കളോട് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345969/irgc-commander-calls-for-killing-his-own-people)