---
title: "താമരശ്ശേരിയിൽ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ പൊലീസിൽ കീഴടങ്ങി"
english_title: "Sexual assault on girls in Thamarassery Higher Secondary School teacher who was absconding surrenders to police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345960/sexual-assault-on-girls-in-thamarassery-higher-secondary-school-teacher-who-was-absconding-surrenders-to-police"
published_at: "2026-03-06T11:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa7288ed564_rape_case.jpg"
keywords: []
---

# താമരശ്ശേരിയിൽ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ പൊലീസിൽ കീഴടങ്ങി

> **Lead Summary:** **താമരശ്ശേരി: ( **[www.truevisionnews.com]** )** പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഹയർ സെക്കൻഡറി സ്‌കൂളിലെ അറബിക് അദ്ധ്യാപകനും, എൻ .എസ് . എസ്. പ്രോഗ്രാം ഓഫീസറുമായ തച്ചം പൊയിലിൽ ചാലിൽ സ്വദേശി മുഹമ്മദ് ഇസ്മയിലിനെ താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഡിസംബറിൽ നടന്ന എൻ.എസ്.എസ്. വാർഷിക ക്യാമ്പിൽ വെച്ചായിരുന്നു സംഭവം.

## Article Content

**താമരശ്ശേരി: ( **[www.truevisionnews.com]** )** പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഹയർ സെക്കൻഡറി സ്‌കൂളിലെ അറബിക് അദ്ധ്യാപകനും, എൻ .എസ് . എസ്. പ്രോഗ്രാം ഓഫീസറുമായ തച്ചം പൊയിലിൽ ചാലിൽ സ്വദേശി മുഹമ്മദ് ഇസ്മയിലിനെ താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഡിസംബറിൽ നടന്ന എൻ.എസ്.എസ്. വാർഷിക ക്യാമ്പിൽ വെച്ചായിരുന്നു സംഭവം.

ജനുവരി പകുതിയോടെ സ്‌കൂളിൽ നടന്ന കൗൺസിലിംഗിലാണ് പരാതിക്കാരിയടക്കമുള്ള ഏതാനും കുട്ടികൾ തങ്ങൾക്ക് നേരിട്ട ലൈഗിംക അതിക്രമം സംബന്ധിച്ച വിവരം പുറത്തു പറഞ്ഞത്. പിന്നീട് സ്‌കൂൾ അധികൃതർ പരാതി പൊലീസിന് കൈമാറുകയായിരുന്നു.

പരാതിയിൽ പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തെങ്കിലും പൊലീസിന് പിടികൊടുക്കാതെ ഒന്നര മാസത്തോളം അദ്ധ്യാപകൻ ഒളിവിൽ കഴിയുകയായിരുന്നു. പോലീസ് പിടികൂടുമെന്നുറപ്പായപ്പോൾ പ്രതി താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345960/sexual-assault-on-girls-in-thamarassery-higher-secondary-school-teacher-who-was-absconding-surrenders-to-police)