---
title: "'ശസ്ത്രക്രിയയ്ക്ക് ശേഷം വയറ്റില്‍ തുണി വച്ച് തുന്നിക്കെട്ടി'; സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണം"
english_title: " After surgery stomach was stitched with cloth Allegation of medical malpractice against private hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345933/after-surgery-stomach-was-stitched-with-cloth-allegation-of-medical-malpractice-against-private-hospital"
published_at: "2026-03-06T10:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa62e489d17_complaint.jpg"
keywords: []
---

# 'ശസ്ത്രക്രിയയ്ക്ക് ശേഷം വയറ്റില്‍ തുണി വച്ച് തുന്നിക്കെട്ടി'; സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണം

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് പരാതി. ശസ്ത്രക്രിയയ്ക്ക് ശേഷം തുണികഷ്ണം വയറ്റിൽ വച്ച് തുന്നിക്കെട്ടിയെന്നാണ് പരാതി. മേനംകുളം സ്വദേശി ഷീബ പ്രമോദാണ് പരാതി ഉന്നയിച്ചത്. സ്കാനിങ്ങിൽ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയാതാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രക്രിയയ്ക്ക് നിർദേശിച്ചത്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് പരാതി. ശസ്ത്രക്രിയയ്ക്ക് ശേഷം തുണികഷ്ണം വയറ്റിൽ വച്ച് തുന്നിക്കെട്ടിയെന്നാണ് പരാതി. മേനംകുളം സ്വദേശി ഷീബ പ്രമോദാണ് പരാതി ഉന്നയിച്ചത്. സ്കാനിങ്ങിൽ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയാതാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രക്രിയയ്ക്ക് നിർദേശിച്ചത്.

തുടർന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുത്തെന്നും വേദന കൂടിയതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നെന്നും ഷീബ പ്രമോദ് പറഞ്ഞു. ഡിസംബർ 3നാണ് ഷീബ വയറു വേദനയ്ക്ക് ചികിത്സ തേടിയത്. സ്കാനിങ്ങിൽ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയാതാണെന്നു കണ്ടെത്തിയതോടെയാണ് ശസ്ത്രക്രിയ നടത്തിയത്.

ഡിസംബർ 12ന് ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുക്കുകയായിരുന്നു. വേദന കൂടിയതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.  തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിവിന്റെ ഒരു വശത്തു കൂടി നൂല് പുറത്തേക്ക് വന്നതായി കണ്ടെത്തിയത്. ഇതോടെയാണ് വയറിനുള്ളിൽ പഞ്ഞിയും തുണിയും ഉണ്ടെന്ന് കണ്ടെത്തുന്നത്. ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിൽ തന്നെയാണ് വീണ്ടും ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുത്തത്.

ആശുപത്രിക്കെതിരെ നിയമ പോരാട്ടം നടത്തുമെന്നാണ് ഷീബ പ്രമോദ് പറയുന്നത്. അതേസമയം തുണി എങ്ങനെ വയറ്റിൽ പോയെന്നു അറിയില്ലെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വിശദീകരണം. മറ്റു ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ പോയതാകാമെന്നും ഡോക്ടറുടെ വിചിത്ര വാദം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345933/after-surgery-stomach-was-stitched-with-cloth-allegation-of-medical-malpractice-against-private-hospital)