---
title: "അസമിൽ സുഖോയ് യുദ്ധവിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു"
english_title: "Sukhoi fighter jet crashes in Assam; two pilots killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345917/sukhoi-fighter-jet-crashes-in-assam-two-pilots-killed"
published_at: "2026-03-06T09:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa57e8a3338_Sukhoi_fighter_jet_crashes_in_Assam_two_pilots_killed.jpg"
keywords: []
---

# അസമിൽ സുഖോയ് യുദ്ധവിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു

> **Lead Summary:** ദില്ലി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പർവേശ് ദുരാഗ്കർ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

## Article Content

ദില്ലി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പർവേശ് ദുരാഗ്കർ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

അസമിലെ ജോർഹട്ടിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് ബുധനാഴ്ച വൈകീട്ട് 7:42-ഓടെയാണ് റഡാറുമായുള്ള ബന്ധം അവസാനമായി ലഭിച്ചത്. വിമാനം കാണാതായതിനെത്തുടർന്ന് പ്രതിരോധ വകുപ്പ് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിൽ തകർന്ന വിമാനത്തിന്റെ ഭാഗങ്ങളും പൈലറ്റുമാരുടെ മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു. കണ്ടെടുത്ത വിമാനഭാഗങ്ങൾ പൂർണ്ണമായും കത്തിനശിച്ച നിലയിലായിരുന്നു. സംഭവത്തിൽ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345917/sukhoi-fighter-jet-crashes-in-assam-two-pilots-killed)