---
title: "'ഫൈനൽ നിന്റേതാകും, ഞങ്ങൾ കൂടെയുണ്ട്'; ഫോം കണ്ടെത്താൻ പതറുന്ന അഭിഷേകിന് സഞ്ജുവിന്റെ ചേർത്തുപിടിക്കൽ"
english_title: "Sanju's support for Abhishek, who is struggling to find form"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345916/sanjus-support-for-abhishek-who-is-struggling-to-find-form"
published_at: "2026-03-06T09:55:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa577561a8a_5.jpg"
keywords: []
---

# 'ഫൈനൽ നിന്റേതാകും, ഞങ്ങൾ കൂടെയുണ്ട്'; ഫോം കണ്ടെത്താൻ പതറുന്ന അഭിഷേകിന് സഞ്ജുവിന്റെ ചേർത്തുപിടിക്കൽ

> **Lead Summary:** **മുംബൈ: [ **ടി20 ലോകകപ്പ് കലാശപ്പോരാട്ടത്തിൽ ന്യൂസിലൻഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യ, ഓപ്പണർ അഭിഷേക് ശർമയുടെ ഫോമില്ലായ്മയിൽ ആശങ്കപ്പെടുന്നില്ലെന്ന് വ്യക്തമാക്കി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ.

## Article Content

**മുംബൈ: [ **ടി20 ലോകകപ്പ് കലാശപ്പോരാട്ടത്തിൽ ന്യൂസിലൻഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യ, ഓപ്പണർ അഭിഷേക് ശർമയുടെ ഫോമില്ലായ്മയിൽ ആശങ്കപ്പെടുന്നില്ലെന്ന് വ്യക്തമാക്കി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ.

ടൂർണമെന്റിലുടനീളം ബാറ്റിംഗിൽ താളം കണ്ടെത്താൻ പ്രയാസപ്പെടുന്ന അഭിഷേകിന് ടീം മാനേജ്‌മെന്റിന്റെയും സഹതാരങ്ങളുടെയും പൂർണ്ണ പിന്തുണയുണ്ടെന്ന് സഞ്ജു പറഞ്ഞു. ഏത് വലിയ താരത്തിനും കരിയറിൽ മോശം സമയമുണ്ടാകുന്നത് സ്വാഭാവികമാണെന്നും, ഡ്രെസ്സിംഗ് റൂമിൽ താരത്തിന് നൽകുന്ന ആത്മവിശ്വാസം വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെമിഫൈനലിൽ വെറും ഒമ്പത് റൺസിന് പുറത്തായെങ്കിലും, ഫൈനൽ പോലുള്ള വലിയ വേദിയിൽ അഭിഷേകിന് തന്റെ സ്വാഭാവിക ശൈലിയിലേക്ക് തിരിച്ചെത്താൻ കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ. നിലവിലെ ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് കേവലം 85 റൺസ് മാത്രമാണ് അഭിഷേകിന് നേടാനായത്.

ഇതിൽ മൂന്ന് തവണ താരം പൂജ്യത്തിന് പുറത്തായെങ്കിലും സിംബാബ്‌വെക്കെതിരെ നേടിയ അർധസെഞ്ചുറി താരത്തിന്റെ മികവിന് തെളിവായി ടീം കണക്കാക്കുന്നു. സ്വന്തം കരിയറിലെ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കവെ, ടീമിലെ സ്ഥാനം ഉറപ്പിക്കാനായി നടത്തിയ അമിത ശ്രമങ്ങൾ തനിക്ക് മുൻപ് തിരിച്ചടിയായിട്ടുണ്ടെന്ന് സഞ്ജു വെളിപ്പെടുത്തി.

എന്നാൽ വിൻഡീസിനെതിരായ 97 റൺസും സെമിയിലെ 89 റൺസും തന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. വാംഖഡെയിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തകർത്ത് ഫൈനലിലെത്തിയ ആവേശത്തിലാണ് ടീം ഇന്ത്യ.

ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാകും ഇന്ത്യ ന്യൂസിലൻഡിനെ നേരിടുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345916/sanjus-support-for-abhishek-who-is-struggling-to-find-form)