---
title: "'മാൻ ഓഫ് ദി മാച്ച് അവാർഡ് തന്റേതല്ല, അത് ബുമ്രയെന്ന അത്ഭുതത്തിനുള്ളതാണ്'; വിജയത്തിളക്കത്തിലും വലിയ മനസ്സുമായി സഞ്ജു"
english_title: "The Man of the Match award goes to the wonder that is Bumrah."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345912/the-man-of-the-match-award-goes-to-the-wonder-that-is-bumrah"
published_at: "2026-03-06T09:39:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa53b8dc259_3.jpg"
keywords: []
---

# 'മാൻ ഓഫ് ദി മാച്ച് അവാർഡ് തന്റേതല്ല, അത് ബുമ്രയെന്ന അത്ഭുതത്തിനുള്ളതാണ്'; വിജയത്തിളക്കത്തിലും വലിയ മനസ്സുമായി സഞ്ജു

> **Lead Summary:** **മുംബൈ: [ **ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആവേശോജ്ജ്വല വിജയത്തിന് പിന്നാലെ, കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു സാംസൺ നടത്തിയ പ്രതികരണം ആരാധകരുടെ ഹൃദയം കീഴടക്കുന്നു.

## Article Content

**മുംബൈ: [ **ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആവേശോജ്ജ്വല വിജയത്തിന് പിന്നാലെ, കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു സാംസൺ നടത്തിയ പ്രതികരണം ആരാധകരുടെ ഹൃദയം കീഴടക്കുന്നു.

42 പന്തിൽ 89 റൺസെടുത്ത് ഇന്ത്യയുടെ വിജയശിൽപ്പിയായ സഞ്ജു, തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക പോരാട്ടത്തിലും സഞ്ജു തന്നെയായിരുന്നു താരം.

വാംഖഡെയിലെ ബാറ്റിംഗ് സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കി ഇഷാൻ കിഷനൊപ്പം ചേർന്ന് 250 റൺസിന് മുകളിൽ സ്കോർ കണ്ടെത്താൻ കഴിഞ്ഞതാണ് വിജയത്തിന് അടിത്തറയിട്ടതെന്ന് സഞ്ജു പറഞ്ഞു. ഇംഗ്ലണ്ട് മികച്ച രീതിയിൽ പോരാടിയെന്നും രണ്ടാമത് ബാറ്റ് ചെയ്യുന്നത് ഇവിടെ എളുപ്പമാണെന്ന് തങ്ങൾക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, പുരസ്കാരം സ്വീകരിച്ചുകൊണ്ട് സഞ്ജു നടത്തിയ വാക്കുകൾ ഏറെ വികാരാധീനമായിരുന്നു. തനിക്ക് ലഭിച്ച ഈ മാൻ ഓഫ് ദി മാച്ച് അവാർഡ് യഥാർത്ഥത്തിൽ അർഹിക്കുന്നത് ജസ്പ്രീത് ബുമ്രയാണെന്ന് സഞ്ജു തുറന്നുപറഞ്ഞു.

ഒരു തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതമാണ് ബുമ്രയെന്നും, സമ്മർദ്ദഘട്ടങ്ങളിൽ അദ്ദേഹം നടത്തിയ ലോകോത്തര ബൗളിംഗ് പ്രകടനമില്ലായിരുന്നെങ്കിൽ താൻ ഇന്ന് ഈ അവാർഡ് വേദിയിൽ നിൽക്കില്ലായിരുന്നുവെന്നും സഞ്ജു പറഞ്ഞു.

മത്സരത്തിൽ ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്കിനെ പുറത്താക്കി അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 വിക്കറ്റുകൾ തികച്ച ബുമ്രയുടെ നേട്ടത്തെയും സഞ്ജു പ്രശംസിച്ചു. റൺമല പിന്തുടർന്ന ഇംഗ്ലണ്ടിനെ വെറും 33 റൺസ് മാത്രം വിട്ടുകൊടുത്ത് ബുമ്ര പിടിച്ചുകെട്ടിയതാണ് ഇന്ത്യയെ ഏഴ് റൺസിന്റെ വിജയത്തിലേക്കും ഫൈനലിലേക്കും നയിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345912/the-man-of-the-match-award-goes-to-the-wonder-that-is-bumrah)