---
title: "ശ്രീ നാരായണഗുരു - മഹാത്മാഗാന്ധി മഹാസംഗമ ശതാബ്ദിയാഘോഷ സമാപനം ഇന്ന് കൊല്ലത്ത്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും"
english_title: "SreeNarayanaGuru - MahatmaGandhi Mahasangama centenary celebrations conclude in Kollam today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345892/sreenarayanaguru-mahatmagandhi-mahasangama-centenary-celebrations-conclude-in-kollam-today"
published_at: "2026-03-06T07:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa37477b681_rahul.jpg"
keywords: []
---

# ശ്രീ നാരായണഗുരു - മഹാത്മാഗാന്ധി മഹാസംഗമ ശതാബ്ദിയാഘോഷ സമാപനം ഇന്ന് കൊല്ലത്ത്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

> **Lead Summary:** **തിരുവനന്തപുരം : ** ശ്രീ നാരായണഗുരു- മഹാത്മാഗാന്ധി മഹാംസംഗമ ശതാബ്ദിയാഘോഷ സമാപനം ഇന്ന് കൊല്ലത്ത് ആശ്രാമം മൈതാനിയില്‍ നടക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. രാവിലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പരിപാടി ഉദ്ഘാടനം ചെയ്യും.

## Article Content

**തിരുവനന്തപുരം : ** ശ്രീ നാരായണഗുരു- മഹാത്മാഗാന്ധി മഹാംസംഗമ ശതാബ്ദിയാഘോഷ സമാപനം ഇന്ന് കൊല്ലത്ത് ആശ്രാമം മൈതാനിയില്‍ നടക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. രാവിലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പരിപാടി ഉദ്ഘാടനം ചെയ്യും.

ശതാബ്ദി ആഘോഷം രാവിലെ 9.30ന് മഹാ ഗുരുപൂജയോടെ ആരംഭിക്കും. 10ന് യതിപൂജയും ഗുരുവന്ദനവും. കേരളത്തിനകത്തും പുറത്തുമുള്ള 25 ക്രൈസ്തവ പുരോഹിതർ, 25 മുസ്ലിം പണ്ഡിതർ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 സന്യാസിവര്യന്മാർ തുടങ്ങിയവരെ ആദരിക്കും.

10.30ന് സർവമത സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സന്ദേശം നൽകും. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ, വിവിധ ക്രൈസ്തവ, ഇസ്ലാംമത പുരോഹിതന്മാർ തുടങ്ങിയവർ സംസാരിക്കും. തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ഡോ. സച്ചിദാനന്ദ സ്വാമി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

സമ്മേളനത്തിന്റെ ഭാഗമായി ശിവഗിരിയില്‍ നിന്നും ദീപശിഖാ റാലിയും പയ്യന്നൂരില്‍ നിന്ന് ഛായാചിത്ര ഘോഷയാത്രയും വൈക്കത്തു നിന്നും കൊടിമര ഘോഷയാത്രയും ഇന്നലെ വൈകുന്നേരം ആശ്രാമം മൈതാനയില്‍ എത്തിച്ചേർന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345892/sreenarayanaguru-mahatmagandhi-mahasangama-centenary-celebrations-conclude-in-kollam-today)