---
title: "ഇറാനിൽ മരണസംഖ്യ ഉയരുന്നു; കൊല്ലപ്പെട്ടത് 1,230പേർ, ആക്രമണം തുടരുമെന്ന് അമേരിക്ക, നേരിടുമെന്ന് ഇറാൻ"
english_title: "Death toll rises in Iran; 1,230 killed, US says attacks will continue, Iran says it will respond"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345886/death-toll-rises-in-iran-1230-killed-us-says-attacks-will-continue-iran-says-it-will-respond-new"
published_at: "2026-03-06T06:36:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa28f260099_war.jpg"
keywords: []
---

# ഇറാനിൽ മരണസംഖ്യ ഉയരുന്നു; കൊല്ലപ്പെട്ടത് 1,230പേർ, ആക്രമണം തുടരുമെന്ന് അമേരിക്ക, നേരിടുമെന്ന് ഇറാൻ

> **Lead Summary:** **ടെഹ്റാൻ: ** ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണത്തിൽ ഇറാനിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ രാജ്യത്ത് 1230 പേർ കൊല്ലപ്പെട്ടു. പശ്ചിമേഷ്യയിൽ ഏഴാം ദിവസമാണ് സംഘർഷം തുടരുന്നത്.

## Article Content

**ടെഹ്റാൻ: ** ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണത്തിൽ ഇറാനിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ രാജ്യത്ത് 1230 പേർ കൊല്ലപ്പെട്ടു. പശ്ചിമേഷ്യയിൽ ഏഴാം ദിവസമാണ് സംഘർഷം തുടരുന്നത്.

ഇരു രാജ്യങ്ങളും തിരിച്ചടികളുമായി മുന്നോട്ട് പോവുകയാണ്. അതേസമയം, മിനാബിലെ സ്കൂളിൽ 165 കുരുന്നുകളുടെ ജീവനെടുത്ത ആക്രമണം നടത്തിയത് അമേരിക്കയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇറാനിനെതിരെ ശക്തമായ ആക്രമണം തുടരുമെന്നാണ് അമേരിക്കയും ഇസ്രയേലും വ്യക്തമാക്കുന്നത്. എന്നാൽ ഇസ്രയേലും അമേരിക്കയും കരയുദ്ധം നടത്തിയാലും നേരിടുമെന്നാണ് ഇറാൻ്റെ മറുപടി.

അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം. അബുദാബിയിലും ദുബായിലും ജാഗ്രതാ നിര്‍ദ്ദേശം. ഇറാന്‍ ആക്രമണം ചെറുക്കുന്നതായി യുഎഇ വ്യക്തമാക്കി.

മിസൈല്‍ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ യുഎഇ ഇന്റീരിയര്‍ മിനിസ്ട്രി താമസക്കാരോട് അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തില്‍ ഉടന്‍ അഭയം തേടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ജനാലകള്‍, വാതിലുകള്‍, തുറന്ന സ്ഥലങ്ങള്‍ എന്നിവയില്‍ നിന്ന് മാറി നില്‍ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്ന് ആറ് ബലിസ്റ്റിക് മിസൈലുകളും 125 ഡ്രോണുകളും നേരിട്ടതായി യുഎഇ വ്യോമസേന അറിയിച്ചു. ഒരു ബലിസ്റ്റിക് മിസൈലും ആറ് ഡ്രോണുകളും രാജ്യത്ത് പതിച്ചു. ബഹ്‌റൈനില്‍ പ്രമുഖ പെട്രോളിയം കമ്പനിയായ ബാപ്‌കോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. നിലവില്‍ തീ അണക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345886/death-toll-rises-in-iran-1230-killed-us-says-attacks-will-continue-iran-says-it-will-respond-new)