---
title: "രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും"
english_title: "Second rape case: Rahul Mangkootatil's plea to cancel anticipatory bail to be considered today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345878/second-rape-case-rahul-mangkootatils-plea-to-cancel-anticipatory-bail-to-be-considered-today"
published_at: "2026-03-06T05:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa1f806d355_rahul.jpg"
keywords: []
---

# രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

> **Lead Summary:** **തിരുവനന്തപുരം: **രണ്ടാം പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

## Article Content

**തിരുവനന്തപുരം: **രണ്ടാം പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാണ് പ്രോസിക്യൂഷൻ ആവശ്യം. രാഹുൽ വാട്ട്സ്ആപ്പ് കോൾ ചെയ്തെന്ന് യുവതി പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് ഹർജി. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്നാണ് പരാതി.

 സാക്ഷികളെയോ പരാതിക്കാരിയെയോ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്ന ജാമ്യവ്യവസ്ഥ നിലനിൽക്കെ രാഹുൽ യുവതിയെ ഫോണിൽ ബന്ധപ്പെട്ടുവെന്നതാണ് പ്രധാന ആരോപണം . ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നുമാണ് രാഹുൽ പക്ഷത്തിന്റെ വാദം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345878/second-rape-case-rahul-mangkootatils-plea-to-cancel-anticipatory-bail-to-be-considered-today)