---
title: " 'മൗനത്തിന് വലിയ വില നൽകേണ്ടി വരും'; യൂറോപ്പിന് ഇറാന്റെ താക്കീത്"
english_title: "'There will be a heavy price to pay for silence'; Iran warns Europe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345873/there-will-be-a-heavy-price-to-pay-for-silence-iran-warns-europe"
published_at: "2026-03-05T22:30:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9b713c3a33_23.jpg"
keywords: []
---

#  'മൗനത്തിന് വലിയ വില നൽകേണ്ടി വരും'; യൂറോപ്പിന് ഇറാന്റെ താക്കീത്

> **Lead Summary:** **ടെഹ്റാൻ: **ഇറാന്റെ പരമോന്നത നേതാവിനെ ലക്ഷ്യമിട്ടുണ്ടായ സൈനിക നീക്കങ്ങളിൽ നിസ്സംഗത പാലിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് കനത്ത മുന്നറിയിപ്പുമായി ഇറാൻ പ്രതിരോധ മന്ത്രാലയം. ഒരു സ്പാനിഷ് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇറാന്റെ ഭീഷണി. ഇപ്പോഴത്തെ ഈ മൗനത്തിന് യൂറോപ്യൻ രാജ്യങ്ങൾ വൈകാതെ തന്നെ കനത്ത വില നൽകേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

## Article Content

**ടെഹ്റാൻ: **ഇറാന്റെ പരമോന്നത നേതാവിനെ ലക്ഷ്യമിട്ടുണ്ടായ സൈനിക നീക്കങ്ങളിൽ നിസ്സംഗത പാലിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് കനത്ത മുന്നറിയിപ്പുമായി ഇറാൻ പ്രതിരോധ മന്ത്രാലയം. ഒരു സ്പാനിഷ് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇറാന്റെ ഭീഷണി. ഇപ്പോഴത്തെ ഈ മൗനത്തിന് യൂറോപ്യൻ രാജ്യങ്ങൾ വൈകാതെ തന്നെ കനത്ത വില നൽകേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

അമേരിക്കയ്ക്കും ഇസ്രായേലിനും ഒപ്പം ചേർന്ന് ഇറാനെതിരായ സൈനിക നടപടികളിൽ പങ്കാളികളാകരുതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തിൽ നേരിട്ട് ഇടപെട്ടാൽ പ്രത്യാഘാതം ഭീകരമായിരിക്കുമെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ, ഇറാന്റെ മിസൈൽ ഭീഷണികളെ നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345873/there-will-be-a-heavy-price-to-pay-for-silence-iran-warns-europe)