---
title: "വ്യോമസേനയുടെ സുഖോയ് വിമാനം കാണാതായി; അസമിൽ തകർന്നുവീണതായി സംശയം"
english_title: "Air Force Sukhoi aircraft goes missing; suspected to have crashed in Assam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345870/air-force-sukhoi-aircraft-goes-missing-suspected-to-have-crashed-in-assam"
published_at: "2026-03-05T22:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9b4a8ae6a7_21.jpg"
keywords: []
---

# വ്യോമസേനയുടെ സുഖോയ് വിമാനം കാണാതായി; അസമിൽ തകർന്നുവീണതായി സംശയം

> **Lead Summary:** **ദില്ലി: **അസമിലെ ജോർഹട്ട് വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായതായും റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമായതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

## Article Content

**ദില്ലി: **അസമിലെ ജോർഹട്ട് വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായതായും റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമായതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രാത്രി 7:42-ഓടെയാണ് വിമാനത്തിൽ നിന്നുള്ള അവസാന സന്ദേശം ലഭിച്ചത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ കണ്ടെത്താനായിട്ടില്ല. അസമിലെ കർബി ആംഗ്ലോങ് മേഖല കേന്ദ്രീകരിച്ച് വ്യോമസേനയും പ്രതിരോധ വകുപ്പും ഊർജിതമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

കുന്നിൻപ്രദേശത്ത് വിമാനം തകർന്നുവീണതായി സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. വലിയ ശബ്ദം കേട്ടതായും പുക ഉയരുന്നത് കണ്ടതായും പ്രദേശവാസികൾ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഗുവാഹത്തി പ്രതിരോധ പി.ആർ.ഒയുടെ നേതൃത്വത്തിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345870/air-force-sukhoi-aircraft-goes-missing-suspected-to-have-crashed-in-assam)