---
title: "കയറിൽ തൂങ്ങിയ ജീവൻ....; മരം മുറിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, യുവാവിനെ താഴെയെത്തിച്ചത് സാഹസികമായി"
english_title: "Illness while cutting trees in Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345868/illness-while-cutting-trees-in-kollam"
published_at: "2026-03-05T21:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9ae3d88e51_saved.jpg"
keywords: []
---

# കയറിൽ തൂങ്ങിയ ജീവൻ....; മരം മുറിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, യുവാവിനെ താഴെയെത്തിച്ചത് സാഹസികമായി

> **Lead Summary:** **കൊല്ലം: **മരം മുറിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി യുവാവ് മരത്തിൽ കുടുങ്ങി. തെന്മല എംഎസ്എല്ലില താമസക്കാരനായ ഉണ്ണിക്കൃഷ്ണനാണ് മരത്തിൽ കുടുങ്ങിയത്. കഴിഞ്ഞദിവസം രാവിലെ 11.30 ഓടെയാണ് സംഭവം.

## Article Content

**കൊല്ലം: **മരം മുറിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി യുവാവ് മരത്തിൽ കുടുങ്ങി. തെന്മല എംഎസ്എല്ലില താമസക്കാരനായ ഉണ്ണിക്കൃഷ്ണനാണ് മരത്തിൽ കുടുങ്ങിയത്. കഴിഞ്ഞദിവസം രാവിലെ 11.30 ഓടെയാണ് സംഭവം.

കാര്യറമുക്കിലെ ജോയിയുടെ പറമ്പിൽ റോഡിലേക്ക് ചാഞ്ഞുനിന്ന കൂറ്റൻ മാവിന്‍റെ ശിഖരം മുറിക്കുന്നതിനിടെയാണ് ഉണ്ണിക്കൃഷ്ണന് ദേഹാസ്വാസ്ഥ്യമുണ്ടായത്. താഴെനിന്നവരെ വിവരമറിയിച്ചതോടെ നാട്ടുകാരനായ സജിൻ മരത്തിൽ കയറി കയറുകൊണ്ട് ഉണ്ണിക്കൃഷ്ണനെ ശിഖരത്തിൽ കെട്ടിനിർത്തി. ഉടൻതന്നെ പുനലൂർ ഫയർഫോഴ്സിനെ വിവരമറിയിച്ചു.

അഗ്നിരക്ഷാസേനാസംഘംസ്ഥലത്തെത്തുന്നതുവരെ ഉണ്ണിക്കൃഷ്ണനെ മരത്തിൽ കെട്ടിനിർത്തിയതിനാൽ ദുരന്തം ഒഴിവായി. അഗ്നിരക്ഷാസേന മരത്തിലേക്ക് വലയെറിഞ്ഞ് രക്ഷാപ്രവർത്തനം നടത്തി. ഒരുമണിക്കൂർ നേരത്തെ പരിശ്രമത്തിനുശേഷമാണ് ഉണ്ണിക്കൃഷ്ണനെ താഴെയെത്തിച്ചത്. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345868/illness-while-cutting-trees-in-kollam)