---
title: "അപ്രതീക്ഷിത നീക്കം; പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് രാജിവെച്ചു"
english_title: "West Bengal Governor CVAnandabose has resigned."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345852/west-bengal-governor-cvanandabose-has-resigned-new"
published_at: "2026-03-05T20:01:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a993da048e2_anandh.jpg"
keywords: []
---

# അപ്രതീക്ഷിത നീക്കം; പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് രാജിവെച്ചു

> **Lead Summary:** **ദില്ലി: ** നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് രാജിവെച്ചു. മൂന്നരവര്‍ഷം ഗവര്‍ണര്‍ പദവിയിലിരുന്നശേഷമാണ് അപ്രതീക്ഷിത രാജി.

## Article Content

**ദില്ലി: ** നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് രാജിവെച്ചു. മൂന്നരവര്‍ഷം ഗവര്‍ണര്‍ പദവിയിലിരുന്നശേഷമാണ് അപ്രതീക്ഷിത രാജി.

രാജിക്കത്തിൽ കാരണം വ്യക്തമാക്കിയിട്ടില്ല. 2022 നവംബർ മുതൽ പശ്ചിമ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന സിവി ആനന്ദബോസ് കോട്ടയം മണ്ണാനം സ്വദേശിയാണ്. റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമാണ് ആനന്ദബോസ്. സജീവ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പിന്റെ ഭാഗമാണോ ഈ രാജിയെന്ന ചർച്ചകൾ ഇതോടെ സജീവമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345852/west-bengal-governor-cvanandabose-has-resigned-new)