---
title: "കെഎസ്ആർടിസി ബസിൽ അഭിഭാഷകയെ ആക്രമിച്ച കേസിലെ പ്രതി ലോഡ്ജിൽ മരിച്ച നിലയിൽ"
english_title: "Accused in KSRTC bus attack case found dead in lodge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345836/accused-in-ksrtc-bus-attack-case-found-dead-in-lodge"
published_at: "2026-03-05T18:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9818337183_trvm_death.jpg"
keywords: []
---

# കെഎസ്ആർടിസി ബസിൽ അഭിഭാഷകയെ ആക്രമിച്ച കേസിലെ പ്രതി ലോഡ്ജിൽ മരിച്ച നിലയിൽ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** വർക്കലയിൽ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം സ്വദേശി വിമൽ കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെ​ബ്രുവരി ഇരുപത്തിയെട്ടാം തീയതിയാണ് വർക്കല റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽ ഇയാൾ മുറിയെടുത്തത്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** വർക്കലയിൽ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം സ്വദേശി വിമൽ കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെ​ബ്രുവരി ഇരുപത്തിയെട്ടാം തീയതിയാണ് വർക്കല റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽ ഇയാൾ മുറിയെടുത്തത്.

മുറിയിൽ നിന്ന് പുറത്തു പോകുന്നതോ വരുന്നതോ കാണാത്തതിനെ തുടർന്ന് ലോഡ്ജ് മാനേജർ മുറി പരിശോധിക്കുമ്പോഴാണ് കട്ടിലിൽ മരിച്ചു കിടക്കുന്നതായി കണ്ടത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം വരുമെന്ന് പൊലീസ് പറഞ്ഞു.

മരിച്ച വിമൽകുമാർ അഭിഭാഷകയെ ആക്രമിച്ച കേസിൽ പ്രതിയാണെന്ന് പൊലീസ്. ഒരു മാസം മുമ്പാണ് മംഗലപുരത്ത് കെഎസ്ആർടിസി ബസിൽ അഭിഭാഷകയ്ക്ക് നേരെ അതിക്രമം നടന്നത്. കേസിൽ ഇയാൾക്കെതിരെ മംഗലപുരം പൊലീസ് കേസെടുത്തിരുന്നു. പ്രതിക്കായുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345836/accused-in-ksrtc-bus-attack-case-found-dead-in-lodge)