---
title: "യുവതിയെ പീഡിപ്പിച്ച കേസില്‍ ഏഴ് വർഷം ശിക്ഷ, പിന്നാലെ പുറത്തിറങ്ങി പതിനഞ്ചുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് വീണ്ടും തടവ്"
english_title: "Seven years in prison for raping a young woman then released and raped a 15 year old Accused sentenced to prison again"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345831/seven-years-in-prison-for-raping-a-young-woman-then-released-and-raped-a-15-year-old-accused-sentenced-to-prison-again"
published_at: "2026-03-05T17:56:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a976e372d7e_rape_case.jpg"
keywords: []
---

# യുവതിയെ പീഡിപ്പിച്ച കേസില്‍ ഏഴ് വർഷം ശിക്ഷ, പിന്നാലെ പുറത്തിറങ്ങി പതിനഞ്ചുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് വീണ്ടും തടവ്

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** )** മനോരോഗിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിച്ച പ്രതിക്ക് പതിനഞ്ചുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ ഏഴ് വര്‍ഷം കഠിന തടവ്. മുട്ടത്തറ സ്വദേശി ജയകുമാറിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ള ശിക്ഷിച്ചത്.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** )** മനോരോഗിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിച്ച പ്രതിക്ക് പതിനഞ്ചുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ ഏഴ് വര്‍ഷം കഠിന തടവ്. മുട്ടത്തറ സ്വദേശി ജയകുമാറിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ള ശിക്ഷിച്ചത്.

2025 ഏപ്രില്‍ എട്ടിന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വഴിയിലൂടെ തനിച്ചു നടന്നുപോയ കുട്ടിയെ അടുത്തേക്ക് വിളിച്ച് സ്വകാര്യഭാഗത്തു പിടിക്കുകയായിരുന്നു. ഭയന്നുപോയ കുട്ടി പിതാവിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2012 മേയില്‍ ഒരു കല്യാണമണ്ഡപത്തില്‍ വാച്ചര്‍ ആയിരിക്കെ പ്രതി മനോരോഗിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഏഴ് വര്‍ഷം ശിക്ഷ അനുഭവിച്ചിരുന്നു. ഈ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് ശേഷമാണ് 15കാരനെ പീഡിപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ .ആര്‍.എസ് വിജയ് മോഹന്‍, അഡ്വ. എച്ച്.എ രവി ശങ്കര്‍ തമ്പി എന്നിവര്‍ ഹാജരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345831/seven-years-in-prison-for-raping-a-young-woman-then-released-and-raped-a-15-year-old-accused-sentenced-to-prison-again)