---
title: "ഖമനേയിയുടെ വധം: ഒടുവിൽ മൗനം വെടിഞ്ഞ് ഇന്ത്യ; പ്രതിപക്ഷ കടന്നാക്രമണത്തിന് പിന്നാലെ ഇറാൻ എംബസിയിൽ അനുശോചനം"
english_title: "India expresses condolences over the assassination of Ayatollah Khamenei"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345816/india-expresses-condolences-over-the-assassination-of-ayatollah-khamenei"
published_at: "2026-03-05T16:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9662cedc04_24.jpg"
keywords: []
---

# ഖമനേയിയുടെ വധം: ഒടുവിൽ മൗനം വെടിഞ്ഞ് ഇന്ത്യ; പ്രതിപക്ഷ കടന്നാക്രമണത്തിന് പിന്നാലെ ഇറാൻ എംബസിയിൽ അനുശോചനം

> **Lead Summary:** **ദില്ലി: [ **ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട സംഭവത്തിൽ, പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനത്തിനൊടുവിൽ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ.

## Article Content

**ദില്ലി: [ **ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട സംഭവത്തിൽ, പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനത്തിനൊടുവിൽ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ.

കേന്ദ്ര സർക്കാരിന് വേണ്ടി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ദില്ലിയിലെ ഇറാൻ എംബസി സന്ദർശിച്ചാണ് ദുഃഖം അറിയിച്ചത്. എംബസിയിലെ അനുശോചന പുസ്തകത്തിൽ ഒപ്പിട്ട അദ്ദേഹം ഇറാൻ സ്ഥാനപതിയുമായി കൂടിക്കാഴ്ചയും നടത്തി.

ഖമനേയിയുടെ മരണത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനം രാജ്യത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷം നേരത്തെ ആഞ്ഞടിച്ചിരുന്നു. ഈ സമ്മർദ്ദത്തിന് പിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആക്രമണമാണ് കോൺഗ്രസ് അഴിച്ചുവിടുന്നത്. സംഘർഷം തൊട്ടടുത്തെത്തിയിട്ടും പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നത് കുറ്റകരമാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.

ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പൽ തകർക്കപ്പെട്ട സംഭവത്തിലും സർക്കാരിന്റെ നിലപാടിനെ കോൺഗ്രസ് ചോദ്യം ചെയ്തു. പ്രധാനമന്ത്രി അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങിയെന്നും എപ്സ്റ്റീൻ ഗ്യാങ്ങിന്റെയും ഗൗതം അദാനിയുടെയും പിടിയിലാണെന്നുമാണ് കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചത്.

വിദേശകാര്യ മന്ത്രിയും പെട്രോളിയം മന്ത്രിയും മൗനം തുടരുകയാണെന്നും, പതിനായിരക്കണക്കിന് നാവികർ അപകടത്തിൽപ്പെട്ടിട്ടും പ്രതികരിക്കാൻ കഴിയാത്തതാണോ 'പുതിയ ഇന്ത്യ'യെന്നും പ്രതിപക്ഷം ചോദിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345816/india-expresses-condolences-over-the-assassination-of-ayatollah-khamenei)