---
title: "ഇതെന്ത് മാജിക്? യുദ്ധഭീതിയിലും സ്വർണം നിലംപൊത്തുന്നു;  സ്വർണവില ഇന്ന് കുറഞ്ഞത് രണ്ടുതവണ!"
english_title: "Gold prices fall again; twice today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345799/student-about-to-write-sslc-exam-found-dead-at-home-new-"
published_at: "2026-03-05T15:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a95bedacd98_gold.jpg"
keywords: []
---

# ഇതെന്ത് മാജിക്? യുദ്ധഭീതിയിലും സ്വർണം നിലംപൊത്തുന്നു;  സ്വർണവില ഇന്ന് കുറഞ്ഞത് രണ്ടുതവണ!

> **Lead Summary:** **കൊച്ചി: **പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾക്കിടയിലും ആഭ്യന്തര വിപണിയിൽ സ്വർണവില താഴേക്ക്. തുടർച്ചയായ നാലാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്ന് രാവിലെയും ഉച്ചക്കുമായി രണ്ടുതവണ വില കുറഞ്ഞത്.

## Article Content

**കൊച്ചി: **പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾക്കിടയിലും ആഭ്യന്തര വിപണിയിൽ സ്വർണവില താഴേക്ക്. തുടർച്ചയായ നാലാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്ന് രാവിലെയും ഉച്ചക്കുമായി രണ്ടുതവണ വില കുറഞ്ഞത്.

ഇന്ന് (05-03-26) ഉച്ചക്ക് ശേഷം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14930 രൂപയും പവന് 1,19,440 രൂപയുമായി. രാവിലെ ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞ് യഥാക്രമം 14990 രൂപയും 1,19,920 രൂപയുമായിരുന്നു. ഇന്ന് മാത്രം പവന് 1200 രൂപയാണ് കുറഞ്ഞത്.

ഇന്നലെ പവന് 2,280 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 15,080 രൂപയും പവന് 1,20,640 രൂപയുമായിരുന്നു ഇന്നലത്തെ വില. ചൊവ്വാഴ്ച രണ്ടുതവണയായി പവന് 2,120 രൂപ കുറഞ്ഞിരുന്നു. ഇസ്രായേൽ ഇറാനെ ആക്രമിച്ചതിന് പിന്നാലെ രണ്ടുദിവസം കൊണ്ട് 8,440 രൂപ പവന് വർധിച്ചിരുന്നു. എന്നാൽ, തുടർദിവസങ്ങളിൽ സ്വർണവില കുത്തനെ തിരിച്ചിറങ്ങി. നാലുദിവസം കൊണ്ട് 7,480 രൂപയാണ് പവന് കുറഞ്ഞത്. അതേസമയം, ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന് ഉച്ചക്ക് ശേഷം 33 ഡോളർ കുറഞ്ഞ് 5,150.37 ഡോളറായി. 5,150.37 ഡോളറാണ് നിലവിലെ വില. രാവിലെ 5,183.71 ഡോളറായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345799/student-about-to-write-sslc-exam-found-dead-at-home-new-)