---
title: "'ഒന്നുകിൽ നീ, അല്ലെങ്കിൽ ഞാൻ!'; തമിഴക രാഷ്ട്രീയത്തെ നടുക്കി വിജയിയുടെ വമ്പൻ പൊട്ടിത്തെറി"
english_title: "Vijay's big outburst shook Tamil politics"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345794/vijays-big-outburst-shook-tamil-politics"
published_at: "2026-03-05T15:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a954d9548aa_21.jpg"
keywords: []
---

# 'ഒന്നുകിൽ നീ, അല്ലെങ്കിൽ ഞാൻ!'; തമിഴക രാഷ്ട്രീയത്തെ നടുക്കി വിജയിയുടെ വമ്പൻ പൊട്ടിത്തെറി

> **Lead Summary:** **തമിഴ്നാട്: [ **രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറന്നുകൊണ്ട്, ഭരണ-പ്രതിപക്ഷ കക്ഷികൾക്കെതിരെ അതിരൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ചിരിക്കുകയാണ് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്.

## Article Content

**തമിഴ്നാട്: [ **രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറന്നുകൊണ്ട്, ഭരണ-പ്രതിപക്ഷ കക്ഷികൾക്കെതിരെ അതിരൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ചിരിക്കുകയാണ് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്.

തഞ്ചാവൂരിലെ അയ്യസാമിപ്പട്ടിയിൽ നടന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണ്, സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള രഹസ്യ ധാരണകളെയും ഒത്തുകളി രാഷ്ട്രീയത്തെയും വിജയ് പരസ്യമായി പരിഹസിച്ചത്.

വ്യക്തിപരമായ വിവാദങ്ങൾക്കും കുടുംബ പ്രശ്നങ്ങളെക്കുറിച്ചുള്ള വാർത്തകൾക്കും ശേഷം ആദ്യമായി ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട താരം, തന്നെ തടയാൻ രാഷ്ട്രീയ എതിരാളികൾ ഒന്നിക്കുന്നതിനെ 'പെർഫെക്റ്റ് ഡീലിങ്‌സ്' എന്ന് വിശേഷിപ്പിച്ചു.

പുറമെ ശത്രുക്കളെപ്പോലെ പോരടിക്കുകയും എന്നാൽ അധികാരം പങ്കിട്ടെടുക്കാൻ ആഭ്യന്തരമായി ഒത്തുതീർപ്പുകൾ നടത്തുകയും ചെയ്യുന്ന രീതിയെ അദ്ദേഹം നിശിതമായി വിമർശിച്ചു.തന്റെ രാഷ്ട്രീയ പ്രവേശം ഇരുമുന്നണികളുടെയും നിലനിൽപ്പിന് ഭീഷണിയായതോടെ, തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചും സാങ്കേതിക തടസ്സങ്ങൾ സൃഷ്ടിച്ചും തന്നെ ഒതുക്കാൻ അവർ കൈകോർക്കുകയാണെന്ന് വിജയ് ആരോപിച്ചു.

ജനങ്ങളെ വഞ്ചിച്ചുകൊണ്ട് അധികാരം മാറി മാറി കൈവശം വെക്കാമെന്ന രാഷ്ട്രീയക്കാരുടെ മോഹം ഇനി നടപ്പില്ലെന്നും, ജനങ്ങൾ പുതിയൊരു മാറ്റത്തെ വിശ്വസിച്ചു തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കനത്ത സുരക്ഷാ സജ്ജീകരണങ്ങളോടെ പത്ത ഏക്കറോളം വരുന്ന മൈതാനത്ത് നടന്ന യോഗത്തിൽ എട്ട് മണ്ഡലങ്ങളിൽ നിന്നുള്ള അയ്യായിരത്തോളം തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളാണ് പങ്കെടുത്തത്.

വിവാദങ്ങൾക്കിടയിലും രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ടുള്ള വിജയിയുടെ ഈ കടന്നാക്രമണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഗോദയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345794/vijays-big-outburst-shook-tamil-politics)