---
title: "ബീഫ് ഇങ്ങനെ ഒന്നുണ്ടാക്കി നോക്കൂ; നാവിൽ കൊതിയൂറും നാടൻ ഇടിയിറച്ചി റെസിപ്പി"
english_title: "Traditional Thunder Meat Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345784/traditional-thunder-meat-recipe"
published_at: "2026-03-05T15:07:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a94f8ea92de_Traditional_Thunder_Meat_Recipe.jpg"
keywords: []
---

# ബീഫ് ഇങ്ങനെ ഒന്നുണ്ടാക്കി നോക്കൂ; നാവിൽ കൊതിയൂറും നാടൻ ഇടിയിറച്ചി റെസിപ്പി

> **Lead Summary:** മലയാളിക്ക് ഊണിനൊപ്പം ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് നാടൻ ഇടിയിറച്ചി. പണ്ടുകാലത്ത് ഉണക്കിയ ഇറച്ചി ഉരലിലിട്ട് ചതച്ചെടുത്താണ് ഇത് തയ്യാറാക്കിയിരുന്നതെങ്കിൽ, ഇന്ന് ഫ്രഷ് ബീഫ് ഉപയോഗിച്ചും അതെ രുചിയിൽ നമുക്ക് ഇത് വീട്ടിലുണ്ടാക്കാം. വെളിച്ചെണ്ണയിൽ മൊരിഞ്ഞ ചെറിയ ഉള്ളിയും കറിവേപ്പിലയും തേങ്ങാക്കൊത്തും ചേർന്ന ഇടിയിറച്ചി ചോറിനും കഞ്ഞിക്കുമൊപ്പം മാത്രമല്ല, കപ്പ വേവിച്ചതിനൊപ്പവും ഒരു ഉഗ്രൻ കോമ്പിനേഷനാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവത്തിന്റെ റെസിപ്പി നോക്കാം.

## Article Content

മലയാളിക്ക് ഊണിനൊപ്പം ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് നാടൻ ഇടിയിറച്ചി. പണ്ടുകാലത്ത് ഉണക്കിയ ഇറച്ചി ഉരലിലിട്ട് ചതച്ചെടുത്താണ് ഇത് തയ്യാറാക്കിയിരുന്നതെങ്കിൽ, ഇന്ന് ഫ്രഷ് ബീഫ് ഉപയോഗിച്ചും അതെ രുചിയിൽ നമുക്ക് ഇത് വീട്ടിലുണ്ടാക്കാം. വെളിച്ചെണ്ണയിൽ മൊരിഞ്ഞ ചെറിയ ഉള്ളിയും കറിവേപ്പിലയും തേങ്ങാക്കൊത്തും ചേർന്ന ഇടിയിറച്ചി ചോറിനും കഞ്ഞിക്കുമൊപ്പം മാത്രമല്ല, കപ്പ വേവിച്ചതിനൊപ്പവും ഒരു ഉഗ്രൻ കോമ്പിനേഷനാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവത്തിന്റെ റെസിപ്പി നോക്കാം.

**ആവശ്യമായ ചേരുവകൾ:**

ബീഫ്: 500 ഗ്രാം (എല്ലില്ലാത്തത്)

മഞ്ഞൾപ്പൊടി: ടീസ്പൂൺ

മുളകുപൊടി: 1 ടീസ്പൂൺ

കുരുമുളക് പൊടി: 1 ടീസ്പൂൺ

ഗരം മസാല: ടീസ്പൂൺ

ഉപ്പ്: ആവശ്യത്തിന്

വെളിച്ചെണ്ണ :വറുക്കാൻ ആവശ്യത്തിന്

ചെറിയ ഉള്ളി: 10-15 എണ്ണം (ചതച്ചത്)

വെളുത്തുള്ളി: 6-8 അല്ലി (ചതച്ചത്)

ഇഞ്ചി: ഒരു ചെറിയ കഷ്ണം (ചതച്ചത്)

പച്ചമുളക്: 2-3 എണ്ണം (കീറിയത്)

കറിവേപ്പില: ധാരാളംതേങ്ങാക്കൊത്ത്: ഒരു പിടി

**തയ്യാറാക്കുന്ന വിധം:**

ബീഫ് ചെറിയ കഷ്ണങ്ങളാക്കി കഴുകി വൃത്തിയാക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളക് പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ച് പ്രഷർ കുക്കറിൽ വെള്ളം ചേർക്കാതെ (ഇറച്ചിയിലെ വെള്ളം തന്നെ മതിയാകും) നന്നായി വേവിച്ചെടുക്കുക.

വെന്ത ബീഫ് തണുത്തതിന് ശേഷം വെള്ളം ഊറ്റിക്കളയുക. ഈ കഷ്ണങ്ങൾ ഒരു മിക്സിയുടെ ജാറിലിട്ട് ജസ്റ്റ് ഒന്ന് കറക്കിയെടുക്കുകയോ (Pulse mode) അല്ലെങ്കിൽ ഉരലിലിട്ട് ചതച്ചെടുക്കുകയോ ചെയ്യുക. ഇറച്ചി നൂൽ പോലെ പിച്ചി എടുത്ത രീതിയിൽ കിട്ടണം.

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്ത് ഇട്ട് വറുക്കുക. അത് ഗോൾഡൻ നിറമാകുമ്പോൾ ചതച്ചുവെച്ച ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.

ഉള്ളി നന്നായി മൂത്തു വരുമ്പോൾ വേണമെങ്കിൽ അല്പം കൂടി കുരുമുളക് പൊടി ചേർക്കാം. ഇതിലേക്ക് ചതച്ചുവെച്ച ബീഫ് ചേർക്കുക.

ചെറിയ തീയിൽ വെച്ച് ബീഫ് നല്ല കറുത്ത നിറമാകുന്നത് വരെ (Dark brown/black) നന്നായി വറത്തെടുക്കുക. ഇറച്ചി നല്ല ഡ്രൈ ആയി മൊരിഞ്ഞു വരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345784/traditional-thunder-meat-recipe)