---
title: "സിംപിൾ ബട്ട് എലഗന്റ്! രശ്മികയുടെ ഒലീവ് ഗ്രീൻ - ഗോൾഡൻ കോംബോ ഏറ്റെടുത്ത് ഫാഷൻ പ്രേമികൾ"
english_title: "Fashion lovers are taking over Rashmika's olive green - golden combo"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345769/fashion-lovers-are-taking-over-rashmikas-olive-green-golden-combo"
published_at: "2026-03-05T14:24:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a945d6d9df0_12.jpg"
keywords: []
---

# സിംപിൾ ബട്ട് എലഗന്റ്! രശ്മികയുടെ ഒലീവ് ഗ്രീൻ - ഗോൾഡൻ കോംബോ ഏറ്റെടുത്ത് ഫാഷൻ പ്രേമികൾ

> **Lead Summary:** **[**നവവധുവായ രശ്മിക മന്ദാനയുടെ പുത്തൻ ലുക്ക് ഇപ്പോൾ ഫാഷൻ ലോകത്തെ പ്രധാന ചർച്ചാവിഷയമാണ്. വിജയ് ദേവരകൊണ്ടയുമായുള്ള ഉദയ്പൂർ വിവാഹത്തിന് ശേഷം ഹൈദരാബാദിൽ നടക്കുന്ന റിസപ്ഷന്റെ തിരക്കുകളിലാണ് താരം.

## Article Content

**[**നവവധുവായ രശ്മിക മന്ദാനയുടെ പുത്തൻ ലുക്ക് ഇപ്പോൾ ഫാഷൻ ലോകത്തെ പ്രധാന ചർച്ചാവിഷയമാണ്. വിജയ് ദേവരകൊണ്ടയുമായുള്ള ഉദയ്പൂർ വിവാഹത്തിന് ശേഷം ഹൈദരാബാദിൽ നടക്കുന്ന റിസപ്ഷന്റെ തിരക്കുകളിലാണ് താരം.

ഇതിന്റെ ഭാഗമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ക്ഷണിക്കാൻ എത്തിയപ്പോഴാണ് രശ്മിക തന്റെ സ്റ്റൈലിഷ് ലുക്കിലൂടെ ആരാധകരെ വിസ്മയിപ്പിച്ചത്. ഒലീവ് ഗ്രീൻ നിറത്തിലുള്ള ക്ലാസിക് കാഞ്ചീപുരം സാരിയിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്.

പാരമ്പര്യവും പ്രൗഢിയും ഒത്തുചേർന്ന ഈ സാരിയിൽ സ്വർണ്ണ നൂലുകളാൽ തീർത്ത മനോഹരമായ വർക്കുകളാണ് ഉണ്ടായിരുന്നത്. ആൻ്റിക് ഫിനിഷിലുള്ള ബോർഡറുകൾ സാരിക്ക് ഒരു റോയൽ ലുക്ക് നൽകി. ഒലീവ് ഗ്രീൻ സാരിക്കൊപ്പം ഡാർക്ക് ഗ്രീൻ നിറത്തിലുള്ള എൽബോ സ്ലീവ് ബ്ലൗസാണ് താരം ധരിച്ചത്.

ലളിതമായ സ്വർണ്ണ നെക്ലേസും കമ്മലുകളും വളകളും മാത്രമണിഞ്ഞ രശ്മിക, ആഭരണങ്ങളിൽ മിതത്വം പാലിച്ചത് ലുക്കിന്റെ തിളക്കം വർദ്ധിപ്പിച്ചു.നടുവിൽ വകഞ്ഞ് പിന്നിലേക്ക് ഒതുക്കിക്കെട്ടിയ മുടിയും മിനിമൽ മേക്കപ്പും ചെറിയൊരു പൊട്ടും ചേർന്നപ്പോൾ രശ്മികയ്ക്ക് ഒരു തനി നാടൻ വധുവിന്റെ ചന്തമാണ് ലഭിച്ചത്.

ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് നടന്ന ആഘോഷമായ വിവാഹത്തിന് ശേഷവും രശ്മികയുടെ ഓരോ വസ്ത്രധാരണ രീതിയും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. വരാനിരിക്കുന്ന വിവാഹ റിസപ്ഷനിലെ താരജോഡികളുടെ ഔട്ട്‌ഫിറ്റുകൾ കാണാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ സിനിമാ-ഫാഷൻ ലോകം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345769/fashion-lovers-are-taking-over-rashmikas-olive-green-golden-combo)