---
title: "'കോൺ​ഗ്രസ് കൗൺസിലർമാരെ തുപ്പി ബിജെപി പ്രവർത്തകൻ'; കൊല്ലം കോർപ്പറേഷൻ പ്രധാനമന്ത്രിയെ ചൊല്ലി കോൺഗ്രസ് - ബിജെപി പോര്"
english_title: "Congress-BJP fight over Kollam Corporation Prime Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345765/congress-bjp-fight-over-kollam-corporation-prime-minister"
published_at: "2026-03-05T14:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9445f923e8_arrest.jpg"
keywords: []
---

# 'കോൺ​ഗ്രസ് കൗൺസിലർമാരെ തുപ്പി ബിജെപി പ്രവർത്തകൻ'; കൊല്ലം കോർപ്പറേഷൻ പ്രധാനമന്ത്രിയെ ചൊല്ലി കോൺഗ്രസ് - ബിജെപി പോര്

> **Lead Summary:** **കൊല്ലം: **കൊല്ലം കോർപ്പറേഷൻ ബജറ്റ് യോഗത്തിനിടെ കോൺഗ്രസ് - ബിജെപി കൗൺസിലർമാർ തമ്മിൽ കനത്ത ഏറ്റുമുട്ടൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കോൺഗ്രസ് അംഗങ്ങളുടെ പരാമർശത്തെച്ചൊല്ലിയാണ് സഭയ്ക്കുള്ളിലും പുറത്തും നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

## Article Content

**കൊല്ലം: **കൊല്ലം കോർപ്പറേഷൻ ബജറ്റ് യോഗത്തിനിടെ കോൺഗ്രസ് - ബിജെപി കൗൺസിലർമാർ തമ്മിൽ കനത്ത ഏറ്റുമുട്ടൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കോൺഗ്രസ് അംഗങ്ങളുടെ പരാമർശത്തെച്ചൊല്ലിയാണ് സഭയ്ക്കുള്ളിലും പുറത്തും നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

മോദി കൊള്ളക്കാരനെന്ന് കോൺ​ഗ്രസ് അം​ഗങ്ങൾ ആരോപിച്ചു. പിന്നാലെ ബഹളത്തിന് തുടക്കമായി. പാകിസ്ഥാനിൽ പോയി പറഞ്ഞാൽ മതിയെന്നായിരുന്നു ബിജെപിക്കാരുടെ മറുപടി. പിന്നാലെ പുറത്തുനിന്നടക്കം ബിജെപിക്കാരെത്തി പ്രതിഷേധം ശക്തമാക്കുകയായിരുന്നു.

കോൺ​ഗ്രസ് കൗൺസിലർമാർക്കുനേരെ ബിജെപി പ്രവർത്തകൻ തുപ്പുകയും ചെയ്തു. വളരെ നാടകീയമായ സംഭവമാണ് നടക്കുന്നത്. തർക്കം കൈയാങ്കളിയിലെത്തി. പുറത്ത് നിന്ന് ആളെത്തിയതോടെ പ്രശ്നം രൂക്ഷമായി. ഇരുവിഭാ​ഗങ്ങളും തമ്മിൽ എടാപോടാ വിളികളുമുണ്ടായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345765/congress-bjp-fight-over-kollam-corporation-prime-minister)