---
title: "ട്യൂഷന് പോകാത്തതിന് അച്ഛൻ വഴക്ക് പറഞ്ഞു; ആലപ്പുഴയിൽ എസ്എസ്എൽസി പരീക്ഷ എഴുതാനിരിക്കേ വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ"
english_title: "Student commits suicide in Alappuzha just before writing SSLC exam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345744/student-commits-suicide-in-alappuzha-just-before-writing-sslc-exam"
published_at: "2026-03-05T13:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a93438e4f26_suicide.jpg"
keywords: []
---

# ട്യൂഷന് പോകാത്തതിന് അച്ഛൻ വഴക്ക് പറഞ്ഞു; ആലപ്പുഴയിൽ എസ്എസ്എൽസി പരീക്ഷ എഴുതാനിരിക്കേ വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ

> **Lead Summary:** ആലപ്പുഴ: എസ്എസ്എൽസി പരീക്ഷ എഴുതാനിരിക്കെ പത്താം ക്ലാസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പൂങ്കാവ് കൊച്ചീകാരൻ വീട്ടിൽ അജോയുടെ മകൾ എസ്‌തേർ ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ട്യൂഷന് പോകാത്തതിന് പിതാവ് കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു.

## Article Content

ആലപ്പുഴ: എസ്എസ്എൽസി പരീക്ഷ എഴുതാനിരിക്കെ പത്താം ക്ലാസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പൂങ്കാവ് കൊച്ചീകാരൻ വീട്ടിൽ അജോയുടെ മകൾ എസ്‌തേർ ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ട്യൂഷന് പോകാത്തതിന് പിതാവ് കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു.

പിന്നാലെ മുറിയിലേക്ക് കയറിയ കുട്ടി ജനലിൽ തോർത്ത് ചുറ്റി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. മൃതദേഹം ചെട്ടികാട് സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മണ്ണഞ്ചേരി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

***(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345744/student-commits-suicide-in-alappuzha-just-before-writing-sslc-exam)