---
title: "സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്"
english_title: "Three injured in collision between private bus and autorickshaw"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345713/three-injured-in-collision-between-private-bus-and-autorickshaw-new"
published_at: "2026-03-05T11:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a91e8a4df52_accident.jpg"
keywords: []
---

# സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** **തൃശൂർ : ** സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്ക് . ഇന്ന് രാവിലെ എട്ട് മണിയോടെ തൃശൂർ പോട്ട – മൂന്ന് പിടിക പാതയിൽ കല്ലേറ്റുംകര വല്ലക്കുന്നിന് സമീപമാണ് സംഭവം.

## Article Content

**തൃശൂർ : ** സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്ക് . ഇന്ന് രാവിലെ എട്ട് മണിയോടെ തൃശൂർ പോട്ട – മൂന്ന് പിടിക പാതയിൽ കല്ലേറ്റുംകര വല്ലക്കുന്നിന് സമീപമാണ് സംഭവം.

ചാലക്കുടി ഭാഗത്തുനിന്നും ഇരിഞ്ഞാലക്കുട ഭാഗത്തേയ്ക്ക് പോയിരുന്ന സ്വകാര്യ ബസ്സും എതിർദിശയിൽ വന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവറെയും അതിലുണ്ടായിരുന്ന രണ്ട് യാത്രക്കാരെയും ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരക്കുള്ള സമയമായതിനാൽ അപകടത്തെത്തുടർന്ന് പാതയിൽ അൽപ്പനേരം ഗതാഗത തടസ്സം നേരിട്ടു. പോലീസെത്തി വാഹനം നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345713/three-injured-in-collision-between-private-bus-and-autorickshaw-new)