---
title: "'ഇന്ന് മുതൽ ലോഡ് ഷെഡ്ഡിങ്, പരീക്ഷ എഴുതിയത് പാഠപുസ്തകമില്ലാതെ'; 'പരസ്യ പോരു'മായി സർക്കാർ"
english_title: " kerala government mocks udf regimes through newspaper ad campaign"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345689/kerala-government-mocks-udf-regimes-through-newspaper-ad-campaign"
published_at: "2026-03-05T10:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a912333bc4f_advertise.jpg"
keywords: []
---

# 'ഇന്ന് മുതൽ ലോഡ് ഷെഡ്ഡിങ്, പരീക്ഷ എഴുതിയത് പാഠപുസ്തകമില്ലാതെ'; 'പരസ്യ പോരു'മായി സർക്കാർ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **യുഡിഎഫ് സർക്കാരുകളെ പരിഹസിച്ച് പത്രങ്ങളിൽ പരസ്യപ്രചാരണവുമായി സംസ്ഥാന സർക്കാർ. യുഡിഎഫ് ഭരണകാലത്തെ വിമർശിച്ചും, പിണറായി സർക്കാരിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയുമാണ് പത്രങ്ങളിൽ പരസ്യം നൽകിയിരിക്കുന്നത്. വാർത്താരൂപത്തിൽ ഫുൾ പേജ് പരസ്യമാണ് ഒന്നും രണ്ടും പേജുകളിൽ ഇടംപിടിച്ചത്. ഇംഗ്ലീഷ് ദിനപത്രങ്ങളിലും മലയാളത്തിൽ പിആർഡിയുടെ പരസ്യം ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **യുഡിഎഫ് സർക്കാരുകളെ പരിഹസിച്ച് പത്രങ്ങളിൽ പരസ്യപ്രചാരണവുമായി സംസ്ഥാന സർക്കാർ. യുഡിഎഫ് ഭരണകാലത്തെ വിമർശിച്ചും, പിണറായി സർക്കാരിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയുമാണ് പത്രങ്ങളിൽ പരസ്യം നൽകിയിരിക്കുന്നത്. വാർത്താരൂപത്തിൽ ഫുൾ പേജ് പരസ്യമാണ് ഒന്നും രണ്ടും പേജുകളിൽ ഇടംപിടിച്ചത്. ഇംഗ്ലീഷ് ദിനപത്രങ്ങളിലും മലയാളത്തിൽ പിആർഡിയുടെ പരസ്യം ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഇന്നുമുതൽ ലോഡ് ഷെഡ്ഡിങ്, പൂട്ടലിൻ്റെ വക്കിൽ കെഎസ്ആർടിസി, 40 ശതമാനം സ്കീളുകളും അടച്ചുപൂട്ടൽ ഭീഷണിയിൽ, പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ, സാമ്പത്തിക വർഷത്തിൻ്റെ അവസാന ദിവസം ട്രഷറി കാലി, പെൻഷനുകൾ മുടങ്ങിയിട്ട് 18 മാസം, എങ്ങുമെത്താത്ത ഗെയിൽ പൈപ്പ് ലൈൻ പദ്ധതി, എന്നീ തലക്കെട്ടുകളാണ് ആദ്യ പേജുകളിൽ ഇടംപിടിച്ചത്.

കേരളത്തിൻ്റെ വെളിച്ച വിപ്ലവം, പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുംമുമ്പേ, ശമ്പള പരിഷ്കരണ കമ്മീഷൻ, മുടങ്ങാത്ത പെൻഷൻ കൈനിറയേ ക്ഷേമം, 111 സ്കൂൾ കെട്ടിടങ്ങൾ കൂടി പൂർത്തിയായി, കെഎസ്ആർടിസിയുടെ തിരിച്ചെഴുന്നള്ളത്ത്, കേരളത്തിൻ്റെ സൂപ്പർ പവർഹൈവേ,ദേശീയപാത വികസനം പൂർണതയിലേക്ക് എന്നിവയാണ് സർക്കാരിൻ്റെ നേട്ടങ്ങളായി രണ്ടാം പേജിൽ ഇടംപിടിച്ചവ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345689/kerala-government-mocks-udf-regimes-through-newspaper-ad-campaign)