---
title: "അമേരിക്കൻ പടക്കപ്പലുകൾ ഇന്ത്യൻ തീരത്തോ? ഇറാന് എതിരായ നീക്കത്തിൽ വൻ വിവാദം; നിലപാട് വ്യക്തമാക്കി ഇന്ത്യ"
english_title: "Huge controversy over move against Iran, India clarifies its position"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345679/huge-controversy-over-move-against-iran-india-clarifies-its-position"
published_at: "2026-03-05T10:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a908021cd46_6.jpg"
keywords: []
---

# അമേരിക്കൻ പടക്കപ്പലുകൾ ഇന്ത്യൻ തീരത്തോ? ഇറാന് എതിരായ നീക്കത്തിൽ വൻ വിവാദം; നിലപാട് വ്യക്തമാക്കി ഇന്ത്യ

> **Lead Summary:** **ദില്ലി :[ **ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി അമേരിക്ക ഇന്ത്യൻ തുറമുഖങ്ങളും നാവിക താവളങ്ങളും ഉപയോഗിക്കുന്നുവെന്ന പ്രചാരണം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി തള്ളി.

## Article Content

**ദില്ലി :[ **ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി അമേരിക്ക ഇന്ത്യൻ തുറമുഖങ്ങളും നാവിക താവളങ്ങളും ഉപയോഗിക്കുന്നുവെന്ന പ്രചാരണം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി തള്ളി.

മുൻ അമേരിക്കൻ ആർമി കേണൽ ഡഗ്ലസ് മക്ഗ്രെഗർ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാദമായ ഈ അവകാശവാദം ഉന്നയിച്ചത്. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾ തകർക്കപ്പെട്ടതായും നിലവിൽ ഇന്ത്യയെയും ഇന്ത്യൻ തുറമുഖങ്ങളെയുമാണ് തങ്ങൾ ആശ്രയിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

എന്നാൽ ഈ പരാമർശങ്ങൾ തികച്ചും വാസ്തവവിരുദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഇറാനെതിരെയുള്ള യുദ്ധത്തിനായി ഇന്ത്യൻ മണ്ണ് ഉപയോഗിക്കാൻ ആരെയും അനുവദിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം തെറ്റായ പ്രചാരണങ്ങൾ ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് കേന്ദ്ര സർക്കാർ ഉടൻ തന്നെ നിഷേധക്കുറിപ്പുമായി രംഗത്തെത്തിയത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫാക്ട് ചെക്ക് അക്കൗണ്ട് വഴിയും ഈ റിപ്പോർട്ടുകൾ തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345679/huge-controversy-over-move-against-iran-india-clarifies-its-position)