---
title: "'ആശുപത്രിയിലേക്കുള്ള യാത്രയിൽ എന്തുസംഭവിച്ചു?'; ധീരജ് വധത്തിൽ വിവാദ പരാമർശവുമായി ജോയ് തോമസ്"
english_title: "Joy Thomas makes controversial remarks on Dheeraj's murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345671/joy-thomas-makes-controversial-remarks-on-dheerajs-murder"
published_at: "2026-03-05T09:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9009916f3d_2.jpg"
keywords: []
---

# 'ആശുപത്രിയിലേക്കുള്ള യാത്രയിൽ എന്തുസംഭവിച്ചു?'; ധീരജ് വധത്തിൽ വിവാദ പരാമർശവുമായി ജോയ് തോമസ്

> **Lead Summary:** **ഇടുക്കി:[ **ധീരജ് വധക്കേസുമായി ബന്ധപ്പെട്ട് ഇടുക്കി ഡിസിസി മുൻ പ്രസിഡന്റ് ജോയ് തോമസ് നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്.

## Article Content

**ഇടുക്കി:[ **ധീരജ് വധക്കേസുമായി ബന്ധപ്പെട്ട് ഇടുക്കി ഡിസിസി മുൻ പ്രസിഡന്റ് ജോയ് തോമസ് നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്.

ഇടുക്കി ചെറുതോണിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധ സദസ്സിൽ സംസാരിക്കവെയാണ് അദ്ദേഹം സി.പി.എമ്മിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. കുത്തേറ്റ ധീരജിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസിനെതിരെയും ജോയ് തോമസ് രൂക്ഷവിമർശനം ഉന്നയിച്ചു. എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയുടെ മരണത്തിന്റെ ഉത്തരവാദിത്തം സി.പി.എമ്മിനാണെന്നും, അതിന്റെ പാപഭാരം മുഴുവൻ കെ.എസ്.യു - കോൺഗ്രസ് പ്രവർത്തകരുടെ തലയിൽ കെട്ടിവെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ധീരജ് വധക്കേസിൽ പുനരന്വേഷണം നടത്തുമെന്നും അദ്ദേഹം പ്രസംഗത്തിനിടെ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345671/joy-thomas-makes-controversial-remarks-on-dheerajs-murder)