---
title: "മാതാപിതാക്കളുടെ കലഹത്തിൽ മനംനൊന്ത് വീടുവിട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവിന് 48 വർഷം കഠിനതടവ്"
english_title: "thodupuzha pocso case man sentenced 48 years for assaulting minor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345664/thodupuzha-pocso-case-man-sentenced-48-years-for-assaulting-minor"
published_at: "2026-03-05T08:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a8f82a69ddd_rape_case.jpg"
keywords: []
---

# മാതാപിതാക്കളുടെ കലഹത്തിൽ മനംനൊന്ത് വീടുവിട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവിന് 48 വർഷം കഠിനതടവ്

> **Lead Summary:** **തൊടുപുഴ (ഇടുക്കി): ( **[www.truevisionnews.com]** )** മാതാപിതാക്കളുടെ കലഹത്തിൽ മനംനൊന്ത് വീടുവിട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 48 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച് കോടതി. വണ്ണപ്പുറം മുള്ളിരിക്കാട് കൊച്ചുകുന്നേൽ ബേസിൽ അവറാച്ചനെ യാണ് തൊടുപുഴ പോക്സോ കോടതി പ്രത്യേക ജഡ്ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഏഴരവർഷംകൂടി തടവ് ശിക്ഷ അനുഭവിക്കണം.

## Article Content

**തൊടുപുഴ (ഇടുക്കി): ( **[www.truevisionnews.com]** )** മാതാപിതാക്കളുടെ കലഹത്തിൽ മനംനൊന്ത് വീടുവിട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 48 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച് കോടതി. വണ്ണപ്പുറം മുള്ളിരിക്കാട് കൊച്ചുകുന്നേൽ ബേസിൽ അവറാച്ചനെ യാണ് തൊടുപുഴ പോക്സോ കോടതി പ്രത്യേക ജഡ്ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഏഴരവർഷംകൂടി തടവ് ശിക്ഷ അനുഭവിക്കണം.

2021 ഏപ്രിൽ 27-നാണ് പെൺകുട്ടി വീടുവിട്ടത്. സഹായം വാഗ്ദാനം നൽകി ബസ് സ്റ്റാൻഡിൽനിന്ന് ഇയാൾ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. അമ്മ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. പിഴ സംഖ്യയിൽനിന്നുള്ള രണ്ടുലക്ഷം രൂപ നഷ്ടപരിഹാരത്തിന് പുറമെ നാല് ലക്ഷം അതിജീവിതയ്ക്ക് പ്രത്യേക നഷ്ടപരിഹാരം നൽകണമെന്നും നിർദേശമുണ്ട്. കൂടാതെ ജില്ലാ ലീഗൽ സർവീസസ് അതോരിറ്റി മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345664/thodupuzha-pocso-case-man-sentenced-48-years-for-assaulting-minor)