---
title: "രാജ്യസഭാ തിരഞ്ഞെടുപ്പ്; ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് പത്രിക നൽകിയേക്കും"
english_title: "Rajya Sabha elections; Nitish Kumar likely to file nomination today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345653/rajya-sabha-elections-nitish-kumar-likely-to-file-nomination-today"
published_at: "2026-03-05T07:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a8e90cb28d8_7.jpg"
keywords: []
---

# രാജ്യസഭാ തിരഞ്ഞെടുപ്പ്; ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് പത്രിക നൽകിയേക്കും

> **Lead Summary:** പാട്‌ന: ബിഹാർ രാഷ്ട്രീയത്തിൽ നിർണ്ണായകമായ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു നിതീഷ് കുമാർ രാജ്യസഭയിലേക്ക് പോകുന്നതോടെ ബിജെപി സംസ്ഥാന ഭരണത്തിന്റെ തലപ്പത്തെത്തും. നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പകരമായി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കും.

## Article Content

പാട്‌ന: ബിഹാർ രാഷ്ട്രീയത്തിൽ നിർണ്ണായകമായ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു നിതീഷ് കുമാർ രാജ്യസഭയിലേക്ക് പോകുന്നതോടെ ബിജെപി സംസ്ഥാന ഭരണത്തിന്റെ തലപ്പത്തെത്തും. നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പകരമായി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കും.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നായതിനാൽ ഉച്ചയോടെ നിതീഷ് പത്രിക നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര മന്ത്രിസഭയിൽ നിതീഷ് കുമാറിന് പ്രധാനപ്പെട്ട വകുപ്പുകൾ ലഭിക്കാനും സാധ്യതയുണ്ട്. ജെഡിയുവിൽ വലിയൊരു തലമുറമാറ്റത്തിന് ഈ നീക്കം തുടക്കമിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345653/rajya-sabha-elections-nitish-kumar-likely-to-file-nomination-today)