---
title: "ആഗോള അയ്യപ്പ സംഗമം; വരവ് ചെലവ് കണക്കുകൾ ദേവസ്വം ബോർഡ് ഇന്ന് കോടതിയിൽ സമർപ്പിക്കും"
english_title: "Global Ayyappa Sangam; Devaswom Board to submit income and expenditure figures to court today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345648/global-ayyappa-sangam-devaswom-board-to-submit-income-and-expenditure-figures-to-court-today"
published_at: "2026-03-05T06:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a8dccda2057_4.jpg"
keywords: []
---

# ആഗോള അയ്യപ്പ സംഗമം; വരവ് ചെലവ് കണക്കുകൾ ദേവസ്വം ബോർഡ് ഇന്ന് കോടതിയിൽ സമർപ്പിക്കും

> **Lead Summary:** ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക രേഖകളും വിശദമായ കണക്കുകളും സമർപ്പിക്കാൻ ഹൈക്കോടതി നൽകിയ സമയം ഇന്ന് അവസാനിക്കും. നേരത്തെ കേസ് പരിഗണിച്ചപ്പോൾ റിപ്പോർട്ട് തയ്യാറാക്കാൻ മൂന്നാഴ്ചത്തെ സമയം ബോർഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് അനുവദിച്ചിരുന്നില്ല.

## Article Content

ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക രേഖകളും വിശദമായ കണക്കുകളും സമർപ്പിക്കാൻ ഹൈക്കോടതി നൽകിയ സമയം ഇന്ന് അവസാനിക്കും. നേരത്തെ കേസ് പരിഗണിച്ചപ്പോൾ റിപ്പോർട്ട് തയ്യാറാക്കാൻ മൂന്നാഴ്ചത്തെ സമയം ബോർഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് അനുവദിച്ചിരുന്നില്ല.

കണക്കുകൾ ഹാജരാക്കാൻ ഒരാഴ്ചത്തെ സമയം മാത്രം നൽകിയ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

പരിപാടിയുടെ ഭാഗമായി നടന്ന എല്ലാ സാമ്പത്തിക ഇടപാടുകളുടെയും വൗച്ചറുകളും അനുബന്ധ രേഖകളും റിപ്പോർട്ടിനൊപ്പം സമർപ്പിക്കാനാണ് നിർദേശം. പരിപാടിയുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഈ ഇടപെടൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345648/global-ayyappa-sangam-devaswom-board-to-submit-income-and-expenditure-figures-to-court-today)