---
title: "മഹാരാഷ്ട്രയിലെ ട്രാൻസ്‌പോർട്ട് യൂണിയനുകൾ ഇന്ന് പണിമുടക്ക് നടത്തും"
english_title: "Transport unions in Maharashtra to go on strike today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345643/transport-unions-in-maharashtra-to-go-on-strike-today"
published_at: "2026-03-05T06:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a8d70e1703c_2.jpg"
keywords: []
---

# മഹാരാഷ്ട്രയിലെ ട്രാൻസ്‌പോർട്ട് യൂണിയനുകൾ ഇന്ന് പണിമുടക്ക് നടത്തും

> **Lead Summary:** ഇരട്ട നികുതിക്കും അശാസ്ത്രീയമായ ടോൾ പിരിവിനുമെതിരെ മഹാരാഷ്ട്രയിൽ ട്രാൻസ്പോർട്ട് യൂണിയനുകൾ ഇന്ന് സംസ്ഥാനവ്യാപക പണിമുടക്ക് നടത്തും. ബസുകൾ, ഓട്ടോകൾ, ടാക്സികൾ, ചരക്ക് വാഹനങ്ങൾ എന്നിവ പണിമുടക്കുന്നതോടെ മുംബൈ, പൂനെ അടക്കമുള്ള നഗരങ്ങളിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടാൻ സാധ്യതയുണ്ട്.

## Article Content

ഇരട്ട നികുതിക്കും അശാസ്ത്രീയമായ ടോൾ പിരിവിനുമെതിരെ മഹാരാഷ്ട്രയിൽ ട്രാൻസ്പോർട്ട് യൂണിയനുകൾ ഇന്ന് സംസ്ഥാനവ്യാപക പണിമുടക്ക് നടത്തും. ബസുകൾ, ഓട്ടോകൾ, ടാക്സികൾ, ചരക്ക് വാഹനങ്ങൾ എന്നിവ പണിമുടക്കുന്നതോടെ മുംബൈ, പൂനെ അടക്കമുള്ള നഗരങ്ങളിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടാൻ സാധ്യതയുണ്ട്.

ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് യൂണിയനുകൾ സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. റോഡുകളുടെ മോശം അവസ്ഥ, അതിർത്തി ചെക്ക് പോസ്റ്റുകളിലെ ക്രമക്കേടുകൾ, പരിശോധനയില്ലാതെയുള്ള ഇ-ചലാൻ പിഴകൾ എന്നിവയ്ക്കെതിരെയാണ് പ്രധാന പ്രതിഷേധം. മഹാരാഷ്ട്ര ട്രാൻസ്‌പോർട്ടേഴ്‌സ് ആക്ഷൻ കമ്മിറ്റി ഉൾപ്പെടെയുള്ള പ്രമുഖ സംഘടനകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345643/transport-unions-in-maharashtra-to-go-on-strike-today)