---
title: "ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പലിന് നേരെയുണ്ടായ ആക്രമണം സ്ഥിരീകരിച്ച് അമേരിക്ക; 87 പേർ കൊല്ലപ്പെട്ടു"
english_title: "US confirms attack on Iranian ship off Sri Lankan coast; 87 killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345642/us-confirms-attack-on-iranian-ship-off-sri-lankan-coast-87-killed"
published_at: "2026-03-05T06:09:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a8d1928700f_1.jpg"
keywords: []
---

# ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പലിന് നേരെയുണ്ടായ ആക്രമണം സ്ഥിരീകരിച്ച് അമേരിക്ക; 87 പേർ കൊല്ലപ്പെട്ടു

> **Lead Summary:** ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയിലെ ഗാല്ലേ തീരത്തുനിന്നും 40 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേനയ്ക്ക് നേരെ യുഎസ് ആക്രമണമുണ്ടായത്.

## Article Content

ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയിലെ ഗാല്ലേ തീരത്തുനിന്നും 40 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേനയ്ക്ക് നേരെ യുഎസ് ആക്രമണമുണ്ടായത്.

അമേരിക്കൻ ആണവ അന്തർവാഹിനിയിൽ നിന്ന് തൊടുത്ത ടോർപ്പിഡോ കപ്പലിനെ തകർക്കുകയായിരുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്ത് സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന 180 പേരിൽ 87 പേർ കൊല്ലപ്പെട്ടു.

32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശാഖപട്ടണത്തെ നാവിക പ്രദർശനത്തിന് ശേഷം മടങ്ങുകയായിരുന്നു കപ്പൽ.

അതേസമയം, ഇതിന് തിരിച്ചടിയെന്നോണം ഇറാൻ ആകാശത്ത് വെച്ച് അമേരിക്കൻ നിർമ്മിത അത്യാധുനിക യുദ്ധവിമാനമായ എഫ്-35 ഇറാൻ വെടിവെച്ചിട്ടു. വെറും ഒരു പരിശീലന വിമാനമായ യാക്-130 ഉപയോഗിച്ചാണ് ലോകത്തിലെ തന്നെ ഏറ്റവും കരുത്തനായ എഫ്-35നെ ഇറാൻ വീഴ്ത്തിയത് എന്നത് പ്രതിരോധ ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് ഒരു എഫ്-35 വിമാനം ഇത്തരത്തിൽ തകർക്കപ്പെടുന്നതെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സും സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345642/us-confirms-attack-on-iranian-ship-off-sri-lankan-coast-87-killed)