---
title: "ആരോഗ്യവും ഉന്മേഷവും പകരാൻ; കയ്പ്പില്ലാതെ തയ്യാറാക്കാം സ്വാദിഷ്ടമായ ഉലുവക്കഞ്ഞി"
english_title: "Delicious urad dal can be prepared without bitterness"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345641/delicious-urad-dal-can-be-prepared-without-bitterness"
published_at: "2026-03-04T22:44:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a86925a5a06_33.jpg"
keywords: []
---

# ആരോഗ്യവും ഉന്മേഷവും പകരാൻ; കയ്പ്പില്ലാതെ തയ്യാറാക്കാം സ്വാദിഷ്ടമായ ഉലുവക്കഞ്ഞി

> **Lead Summary:** **ശ**രീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും പ്രസവാനന്തര ശുശ്രൂഷയ്ക്കും വേനൽക്കാലത്തെ തളർച്ച മാറ്റാനുമെല്ലാം ഉത്തമമാണ് ഔഷധഗുണമുള്ള ഈ ഉലുവക്കഞ്ഞി. കയ്പ്പില്ലാതെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ ഇത് തയ്യാറാക്കാം.

## Article Content

**ശ**രീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും പ്രസവാനന്തര ശുശ്രൂഷയ്ക്കും വേനൽക്കാലത്തെ തളർച്ച മാറ്റാനുമെല്ലാം ഉത്തമമാണ് ഔഷധഗുണമുള്ള ഈ ഉലുവക്കഞ്ഞി. കയ്പ്പില്ലാതെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ ഇത് തയ്യാറാക്കാം.

ചേരുവകൾ

ഉണങ്ങലരി / മട്ട അരി: 1 കപ്പ്

ഉലുവ: 3 ടേബിൾ സ്പൂൺ (കുതിർത്തത്)

തേങ്ങാപ്പാൽ: 2 കപ്പ് (ഒന്നാം പാലും രണ്ടാം പാലും)

ശർക്കര: 250 ഗ്രാം (മധുരത്തിന് ആവശ്യമായത്)

ചുക്ക് പൊടി: ½ ടീസ്പൂൺ

ഏലയ്ക്കാപ്പൊടി: ½ ടീസ്പൂൺ

ജീരകപ്പൊടി: ഒരു നുള്ള്

നെയ്യ്: 1 ടേബിൾ സ്പൂൺ

ഉപ്പ്: ഒരു നുള്ള് (രുചി ക്രമീകരിക്കാൻ)

തയ്യാറാക്കുന്ന വിധം

ആദ്യം അരിയും കുതിർത്തു വെച്ചിരിക്കുന്ന ഉലുവയും നന്നായി കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളം ചേർത്ത് പ്രഷർ കുക്കറിലോ പാത്രത്തിലോ വേവിക്കുക. അരിയും ഉലുവയും നല്ലതുപോലെ വെന്തുടഞ്ഞ ശേഷം അതിലേക്ക് ഉരുക്കി അരിച്ചെടുത്ത ശർക്കരപ്പാനി ചേർത്ത് ഇളക്കുക. ശർക്കര അരിയുമായി ചേർന്ന് നന്നായി കുറുകി വരുമ്പോൾ രണ്ടാം പാൽ ഒഴിച്ച് ചെറുതീയിൽ തിളപ്പിക്കുക.

ഇതിലേക്ക് ചുക്ക് പൊടി, ഏലയ്ക്കാപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം. അവസാനം ഒന്നാം പാലും ഒരു സ്പൂൺ നെയ്യും ചേർത്ത് തിള വരുന്നതിന് തൊട്ടുമുമ്പ് അടുപ്പിൽ നിന്നും വാങ്ങിവെക്കാം. സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ ഉലുവക്കഞ്ഞി വിളമ്പാൻ തയ്യാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345641/delicious-urad-dal-can-be-prepared-without-bitterness)