---
title: "തദ്ദേശ സ്ഥാപന അധ്യക്ഷ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാൻ അധികാരമില്ലെന്ന് ഹൈക്കോടതി"
english_title: "Local body chairperson election; High Court says Election Commission has no authority to interfere"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345637/local-body-chairperson-election-high-court-says-election-commission-has-no-authority-to-interfere"
published_at: "2026-03-04T22:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a8630797677_31.jpg"
keywords: []
---

# തദ്ദേശ സ്ഥാപന അധ്യക്ഷ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാൻ അധികാരമില്ലെന്ന് ഹൈക്കോടതി

> **Lead Summary:** തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകളിൽ ഇടപെടാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് റദ്ദാക്കിയ കമ്മീഷൻ നടപടി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഈ നിർണ്ണായക വിധി.

## Article Content

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകളിൽ ഇടപെടാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് റദ്ദാക്കിയ കമ്മീഷൻ നടപടി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഈ നിർണ്ണായക വിധി.

തെരഞ്ഞെടുപ്പ് നടത്തിപ്പിനും ഫലപ്രഖ്യാപനം വരെയുള്ള നടപടികൾക്കും മാത്രമാണ് കമ്മീഷന് ചുമതലയുള്ളതെന്നും, അതിനുശേഷമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് സിവിൽ കോടതിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

നറുക്കെടുപ്പിലൂടെ വിജയിച്ച ബി.ജെ.പി അംഗം കെ.കെ. ഹരിക്കുമാറിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ കമ്മീഷൻ നടപടി ഇതോടെ ഇല്ലാതായി. സിവിൽ കോടതിയിൽ പരാതി നൽകി തീർപ്പുണ്ടാകുന്നത് വരെ ഹരിക്കുമാറിന് വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരാമെന്നും കോടതി വിധിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345637/local-body-chairperson-election-high-court-says-election-commission-has-no-authority-to-interfere)